Friday, April 25, 2025

കൃഷ്ണ വിഗ്രഹം വയ്ക്കുന്ന വിധം അറിയാമോ? അല്ലെങ്കിൽ നിർഭാഗ്യം വന്നു കയറും…

Must read

- Advertisement -

പലതരത്തിലുള്ള കൃഷ്ണവിഗ്രഹങ്ങൾ ഇന്ന് വാങ്ങാൻ ലഭിക്കും. അതിനാൽ വീടുകളിൽ ശ്രീകൃഷ്ണ വിഗ്രഹം വച്ച് ആരാധികുന്നവ‌ർ നിരവധിയാണ്. വിഷുവിന് കണിയൊരുക്കുമ്പോൾ ശ്രീകൃഷ്ണ വിഗ്രഹം നിർബന്ധമാണ്. നിത്യാരാധനയ്ക്കും ഈ വിഗ്രഹം വളരെ നല്ലതാണെന്നാണ് വിശ്വാസം. എന്നാൽ ശ്രീകൃഷ്ണ വിഗ്രഹം വീട്ടിൽ വയ്ക്കുമ്പോൾ വാസ്തുപ്രകാരം വയ്ക്കുന്നതാണ് നല്ലത്. ശരിയായ മാനദണ്ഡങ്ങൾ പാലിച്ച് വിഗ്രഹം വച്ചാൽ അത് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും.

കൃഷ്ണ വിഗ്രഹം വയ്ക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ഉയരം : പ്രാർത്ഥിക്കുന്ന ആളുകളുടെ കണ്ണിന് സമമായി വേണം പൂജാമുറിയിൽ ശ്രീകൃഷ്ണ വിഗ്രഹം വയ്ക്കാൻ. ഒരിക്കലും അമിത ഉയരത്തിലോ നിലത്തോ വിഗ്രഹം വയ്ക്കരുത്. വിഗ്രഹത്തിനൊപ്പം ഓടക്കുഴൽ, പശുക്കിടാവിന്റെ പ്രതിമ, മയിൽപ്പീലി, താമര, വെണ്ണ എന്നിവ കൃഷ്ണ വിഗ്രഹത്തോടൊപ്പം സ്ഥാപിക്കുന്നത് വളരെ നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു.

പാടില്ല
കിടപ്പുമുറിയിലോ കുളിമുറിയുടെ ഭിത്തിയോട് ചേർത്തോ കൃഷ്ണ വിഗ്രഹം വയ്ക്കാൻ പാടില്ല. അങ്ങനെ വയ്ക്കുന്നത് നെഗറ്റീവ് എൻർജി നൽകുന്നു.

ദിശ
വീടുകളിൽ തെറ്റായ ദിശയിലാണ് കൃഷ്ണ വിഗ്രഹം സൂക്ഷിക്കുന്നതെങ്കിൽ അത് നിർഭാഗ്യം വിളിച്ചുവരുത്തുന്നു. വടക്ക് – കിഴക്ക് ദിശയിൽ വേണം എപ്പോഴും വിഗ്രഹം വയ്ക്കാൻ. വിഗ്രഹത്തിന്റെ മുഖം കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്ക് വയ്ക്കണം. വടക്ക് – തെക്ക് ദിശയിൽ ഒരിക്കലും ശ്രീകൃഷ്ണ വിഗ്രഹം വയ്ക്കാൻ പാടുള്ളതല്ല.

See also  ഇന്നത്തെ നക്ഷത്രഫലം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article