ഇന്നത്തെ നക്ഷത്രഫലം

Written by Web Desk1

Published on:

ആഗസ്റ്റ് 19, 2024

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ആരോഗ്യം, നിയമവിജയം, ബന്ധുസമാഗമം, ഉപയോഗസാധനലാഭം, ഐശ്വര്യം, സ്ഥാനക്കയറ്റം ഇവ കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, ശത്രുശല്യം, പാഴ്ചെലവ്, നഷ്ടം, ശരീരക്ഷതം, അപകടഭീതി ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ബന്ധുസമാഗമം, ആരോഗ്യം, ഉപയോഗസാധനലാഭം, നിയമവിജയം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാല്‍ മുതൽ കാര്യതടസ്സം, അപകടഭീതി, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, പ്രവർത്തനവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, മത്സരവിജയം, നിയമവിജയം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം, ഐശ്വര്യം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ധനതടസ്സം, അലച്ചിൽ, ചെലവ്, അഭിമാനക്ഷതം, യാത്രാപരാജയം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് സുഖകരമല്ലാത്ത പ്രതികരണങ്ങൾ വന്നു ചേരാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, സ്ഥാനലാഭം, അനുകൂല സ്ഥലംമാറ്റയോഗം, സ്ഥാനക്കയറ്റം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, ഇച്ഛാഭംഗം, പാഴ്ചെലവ് ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവി‍ജയം, സ്ഥാനലാഭം, അംഗീകാരം, സന്തോഷം, ആരോഗ്യം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, നിയമവിജയം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, വാഗ്വാദം, നഷ്ടം, ഇച്ഛാഭംഗം, അഭിമാനക്ഷതം, മനഃപ്രയാസം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അലച്ചിൽ, നഷ്ടം, പാഴ്ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, സന്തോഷം, അഭിമാനം, നേട്ടം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

Leave a Comment