ജനുവരി 11, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാ വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം ഇവ കാണുന്നു.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, ധനതടസ്സം, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, യാത്രാതടസ്സം, നഷ്ടം, ഇച്ഛാഭംഗം, അഭിമാനക്ഷതം ഇവ കാണുന്നു.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവർത്തനവിജയം, കായികവിജയം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ഉത്സാഹക്കുറവ്, നഷ്ടം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതല് കാര്യവിജയം, മത്സരവിജയം, ബന്ധുസമാഗമം, അംഗീകാരം ഇവ കാണുന്നു.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം, അലച്ചിൽ, ചെലവ്, ശരീരക്ഷതം ഇവ കാണുന്നു.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, യാത്രാപരാജയം, നഷ്ടം ഇവ കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യപരാജയം, സ്വസ്ഥതക്കുറവ്, ശത്രുശല്യം, മനഃപ്രയാസം, കലഹം, ഉദരവൈഷമ്യം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അലച്ചിൽ, ചെലവ്, നഷ്ടം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, അഭിമാനം, പരീക്ഷാവിജയം, നിയമവിജയം, യാത്രാവിജയം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, സന്തോഷം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.