ഇന്നത്തെ നക്ഷത്രഫലം

Written by Web Desk1

Published on:

മാർച്ച് 16, 2024

അശ്വതി: ഔദ്യോഗിക മേഖലയിൽ സ്ഥാനക്കയറ്റം ഉണ്ടാകാനിടയുണ്ട്. പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും. വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഭരണി: സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. സഹോദര സ്ഥാനീയരുമായി കലഹത്തിനു സാധ്യത, ധനചെലവ്, ദൂരയാത്രാക്ലേശം.

കാർത്തിക: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും. എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, വിദ്യാപരമായ മുന്നേറ്റം.

രോഹിണി: വിവാഹ കാര്യത്തിൽ അനുകൂല തീരുമാനമാകും. പുതിയ അവസരങ്ങൾ, ബിസിനസ്സിൽ നേട്ടം, പ്രശസ്തിയും വിജയവും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം.

മകയിരം: ആരോഗ്യപരമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കും. പുതിയ ചങ്ങാത്തങ്ങൾ ഉടലെടുക്കും, മേലുദ്യോഗസ്ഥർ സഹായിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും.

തിരുവാതിര: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ധന നേട്ടം, വ്യവഹാര വിജയം,ദേവാലയ ദർശനം, അംഗീകാരവും, യാത്രാഗുണം.

പുണർതം: സുഹൃത്തുക്കളുമായി ഉല്ലാസ യാത്രകളിൽ പങ്കെടുക്കും. അനുകൂലമായ വിവാഹ ആലോചന, ആപത്തുകളിൽ നിന്നും രക്ഷ, ഭാര്യാഗുണം.

പുയം: സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. തൊഴിൽ മേഖലയിൽ നിന്നും നേട്ടം, ദാമ്പത്യ സുഖം, ഗൃഹത്തിന് മോടി പിടിപ്പിക്കും.

ആയില്യം: ഇഷ്ട ജനങ്ങളുമായുള്ള സമ്പർക്കം മനഃസുഖം വർദ്ധിപ്പിക്കും. ഉദ്യോഗത്തിൽ നേട്ടങ്ങൾ, വിദ്യാവിജയം, ആഗ്രഹങ്ങൾ സഫലമാകും, ബുദ്ധിപരമായി കാര്യങ്ങൾ നീക്കും.

മകം: വിശേഷ വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. ഉല്ലാസകരമായ അനുഭവങ്ങൾ, ധനലാഭം, ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ.

പൂരം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം യാത്രകൾ ചെയ്യേണ്ടി വരും. ജീവിതപങ്കാളി മൂലം സുഖവും സമാധാനവും, പലരംഗത്തും വിജയവും അംഗീകാരവും, യാത്രാഗുണം.

ഉത്രം: എന്തു ക്ലേശങ്ങൾ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിർത്തിക്കൊണ്ടു പോകാൻ ശ്രമിക്കുക.
അനാവശ്യമായി പണം ചെലവഴിക്കും, ലോണുകളും മറ്റും പ്രതികൂലമായേക്കാം.

അത്തം: ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ കൂട്ടുകെട്ടുകൾ മൂലം ജീവിതത്തിന് മാറ്റം, നാൽക്കാലി മുഖേനെ സാമ്പത്തിക നേട്ടം. ബന്ധു ഗുണം.

ചിത്തിര: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. കുടുംബത്തിൽ വിവാഹാദി കർമ്മങ്ങൾ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും, വിദേശയാത്രകൾ ഗുണകരമാകും, തടസങ്ങൾ മാറും.

ചോതി: ബന്ധുക്കൾ ശത്രുതാമനോഭാവത്തോടെ പെരുമാറും. മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, രോഗാവസ്ഥ, തെറ്റിദ്ധാരണകൾ വന്നനുഭവിക്കും.

വിശാഖം: അനാവശ്യങ്ങൾ ചിന്തിച്ച് രക്തസമ്മർദ്ദം വർദ്ധിക്കും. ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും, സ്ത്രീകൾ മൂലം അസ്വസ്ഥത, ബന്ധുക്കളുടെ എതിർപ്പുകൾ.

അനിഴം: ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ സർവ്വകാര്യവിജയം. മറ്റുള്ളവരുടെ സഹായത്താൽ കാര്യലാഭം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, കുടുംബ സുഖം.

കേട്ട: ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പങ്കെടുക്കുന്നവർക്ക് കഠിനമായി പ്രയത്‌നിക്കേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, ശത്രുവർദ്ധന.

മൂലം: തൊഴിൽ സ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.

See also  കന്നിമൂലയിൽ ഈ ഒരു സാധനം മാത്രം വച്ചാൽ മതി, സമ്പത്ത് കുമിഞ്ഞുകൂടി വീട് എപ്പോഴും ഐശ്വര്യമുളളതാക്കി മാറ്റാം…

പൂരാടം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. സുഖാനുഭവങ്ങൾ, ഉല്ലാസ യാത്രയിൽ ആഗ്രഹസാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും.

ഉത്രാടം: ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ആരെയും വിശ്വാസപൂർവ്വം ഒന്നും ഏൽപ്പിക്കരുത്, അന്യദേശ വാസം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ.

തിരുവോണം: സന്താനങ്ങൾക്ക് ദൂരദേശത്ത് തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. താൽക്കാലിക ജോലി സ്ഥിരപ്പെടും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

അവിട്ടം: ഇഷ്ടഭോജനം സാധ്യമാകും. ശമ്പള വർദ്ധനവിനും യോഗം,അകന്നു നിന്നവർ അനുകൂലികളാകും, സ്ത്രീകൾക്ക് ധനവരവ് വർദ്ധനവ്‌. സംസാരത്തിൽ നിയന്ത്രണം പാലിക്കുക.

ചതയം: രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സമയം നന്ന്. ശത്രു ജയം, പ്രണയ കാര്യങ്ങിളിൽ സന്തോഷം, കർമ്മരംഗം ഉഷാറാകും.

പൂരുരുട്ടാതി: ദൂരെയാത്രകൾ കഴിവതും ഒഴിവാക്കുക. മനസ്സ് അസ്വസ്ഥമാകും. ധനനഷ്ടം താഴ്ത്തപ്പടൽ എന്നിവ അനുഭവത്തിൽ വരും. ഉന്നതരിൽ നിന്നും വിഷമകരമായ പ്രവർത്തികൾ.

ഉതൃട്ടാതി: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

രേവതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വരവ് വർദ്ധിക്കും. സേവന സന്നദ്ധത പ്രകടിപ്പിക്കും, കീർത്തി, പദവി എന്നിവ ലഭിക്കും

Leave a Comment