മഹാവിഷ്ണുവിന്റെ ധര്‍മ്മമാണ് പ്രപഞ്ച പരിപാലനം, സംരക്ഷണം എന്നിവ . വിഷ്ണു ഭഗവാന്റെ പ്രീതി നേടാനുള്ള ഏറ്റവും പ്രധാവപ്പെട്ട അനുഷ്ഠാനമാണ് മാസന്തോറും ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും വരുന്ന ഏകാദശിവ്രതം. ആയുസ്സിനും ആരോഗ്യത്തിനും ധനഐശ്വര്യത്തിനും ഭൂമിലാഭത്തിനുമെല്ലാം വിഷ്ണുവിനെ ഉപാസിക്കാം. അഷ്ടാക്ഷരമന്ത്രം ദ്വാദശാക്ഷര മന്ത്രം എന്നിവ ജപിച്ചുകൊണ്ടാണ് നിത്യവും വിഷ്ണു ഭഗവാനെ ആരാധിക്കുന്നത്.
നിത്യേന 108 പ്രാവശ്യം ഈ മന്ത്രങ്ങള്‍ ഉരുവിടുന്നത് തൊഴില്‍ലാഭം, ആരോഗ്യം, സൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്, ശത്രുനാശം, ബുദ്ധി എന്നീ നേട്ടങ്ങള്‍ക്ക് ഉത്തമം. ഏകാദശി അനുഷ്ഠിക്കുന്നവര്‍ക്ക് ജപിക്കാന്‍ ഭഗവാന്റെ ശ്രേഷ്ഠമായ സപ്തമന്ത്രങ്ങളുണ്ട്. ഏഴ് മന്ത്രങ്ങളും എല്ലാ ദിവസവും 108 വീതം രാവിലെയും വൈകിട്ടും രണ്ടുനേരം ചൊല്ലുന്നത് ഭാഗ്യസിദ്ധിക്ക് ഉത്തമം. ഏകാദശി വ്രതം നോറ്റാല്‍ ഫലം ഉറപ്പാണ് മാത്രമല്ല കുടുംബൈശ്വര്യം ഉണ്ടാകുകയും എല്ലാ പാപങ്ങള്‍ നശിക്കുകയും ചെയ്യും. ഏകാദശി ദിനത്തില്‍ തന്നെ അന്നദാനം നടത്തുന്നതും ഗുണം ചെയ്യും.
സപ്ത മന്ത്രങ്ങള്‍
1 ഓം നമോ ഭഗവതേ വാസുദേവായ
2 ഓം നമോ വിഷ്ണവേ മധുസൂദനായ നമഃ
3 ഓം നമോ നാരായണായ
4 ഓം ക്ലീം കൃഷ്ണായ നമഃ ക്ലീം
5 ഓം ക്ലീം ഹൃഷീകേശായ നമഃ
6 ഓം ക്ലീം കൃഷ്ണായ ഗോപീസുന്ദരായ ക്ലീം ശ്രീം
സര്‍വ്വാലങ്കാര ഭൂഷിണേ നമഃ
7 ഓം ത്രിവിക്രമായ മധുസൂദനായ ശ്രീം നമഃ