Friday, April 4, 2025

അമ്പലങ്ങളിൽ നിന്ന് കിട്ടുന്ന പ്രസാദവും പൂക്കളും വീട്ടിലും കാറിലുമൊക്കെ സൂക്ഷിക്കാമോ?

Must read

- Advertisement -

ക്ഷേത്രദർശനം നടത്തുന്നവർക്ക് പ്രസാദവും നിൽമാല്യപ്പൂക്കളും പൂജാരി നൽകും. പ്രസാദമായി നൽകുന്നത് ചന്ദനമോ, ഭസ്മമോ കുങ്കുമമോ ഒക്കെയാവാം. ക്ഷേത്ര മതിലിന് പുറത്തുകൊണ്ടുപോയശേഷം വേണം ഇവ ശരീരത്തിൽ അണിയാൻ. ശേഷിക്കുന്ന പ്രസാദവും പൂക്കളും ഉപേക്ഷിക്കാതെ ഭദ്രമായി പൊതിഞ്ഞ് വീട്ടിൽ കൊണ്ടുപോകുന്നതാണ് ഭൂരിപക്ഷത്തിന്റെയും പതിവ്. എന്നാൽ ഈ പൂവും പ്രസാദവുമൊക്കെ വീട്ടിൽ സൂക്ഷിക്കാമോ എന്നത് ഒട്ടുമിക്കവരെയും അലട്ടുന്ന ചോദ്യമാണ്. വീട്ടിൽ സൂക്ഷിച്ചാൽ ദൈവകോപം ഉണ്ടാകും എന്ന് ഭയക്കുന്നവരും ഉണ്ട്.

പ്രസാദവും നിർമാല്യപ്പൂക്കളും വീട്ടിൽ സൂക്ഷിക്കുന്നതുകൊണ്ട് ഒരുകുഴപ്പവുമില്ലെന്നാണ് വാസ്തുവിദഗ്ദ്ധർ ഉൾപ്പടെയുള്ളവർ പറയുന്നത്. അശുദ്ധമാക്കാതെ വൃത്തിയായി സൂക്ഷിക്കണം എന്നുമാത്രം. പൂജാമുറിയിലാണ് ഇവ സൂക്ഷിക്കാൻ ഉത്തമം. ദേവീ ക്ഷേത്രം, കൃഷ്ണ ക്ഷേത്രം, ശിവ ക്ഷേത്രം എന്നിങ്ങനെ വിവിധ ക്ഷേത്രങ്ങളിലെ പ്രസാദങ്ങൾ വെവ്വേറെ തന്നെ സൂക്ഷിക്കണം. പൂക്കൾ മാറ്റിയശേഷം വേണം ഇങ്ങനെ ചെയ്യാൻ.

അമ്പലത്തിൽ പോകാത്ത ദിവസങ്ങളിലും സമയങ്ങളിലും ഇവ ധരിക്കാം. പ്രസാദം പാഴാക്കാതെ ആവശ്യത്തിനുമാത്രം എടുത്ത് ധരിക്കുകയാണ് വേണ്ടത്. ഒന്നിൽ കൂടുതൽ അമ്പലങ്ങളിൽ നിന്നുള്ള പ്രസാദം ഒന്നിച്ച് അണിയുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ, അണിയുന്ന ആളുടെ മുഖത്തെ വിരൂപമാക്കരുത് എന്നുമാത്രം.നിർമാല്യപ്പൂക്കളും പ്രസാദവും ഒത്തിരിനാൾ സൂക്ഷിക്കാൻ കഴിയില്ല. അതിനാൽ കൂടുതൽ ആയാൽ അവ പൂജാമുറിയിൽ നിന്ന് നീക്കംചെയ്യണം. പുഴവെള്ളത്തിൽ ഒഴുക്കുകയാണ് ഏറ്റവും ഉത്തമം. ഇതിന് കഴിയില്ലെങ്കിൽ കുഴിച്ചുമൂടാം.

വീടിന്റെ കന്നിമൂല ഭാഗത്ത് നെഞ്ചളവ് ആഴത്തിൽ കുഴിയെടുത്തശേഷം അതിനുള്ളിൽ പ്രസാദവും പൂക്കളും ഇട്ടശേഷം മണ്ണുമൂടുകയാണ് വേണ്ടത്. കുഴിയിലേക്ക് ഭക്തി ആദരപൂർവം വേണം പ്രസാദവും മറ്റും ഇടേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ കാലുകൊണ്ട് പ്രസാദത്തിലോ നിർമാല്യ പൂക്കളിലാേ സ്പർശിക്കാൻ ഇടവരരുത്. ഈ രീതിയല്ലാതെ കത്തിക്കുകയോ മാലിന്യങ്ങൾക്കൊപ്പം വലിച്ചെറിയുകയോ ചെയ്യരുത്. പൂജാമുറിയിലല്ലാതെ വീട്ടിലെ മേശവലിപ്പിലും കാറിനുള്ളിലുംമറ്റും പൂവും പ്രസാദവുമാെക്കെ സൂക്ഷിക്കുന്നത് ദാേഷം വരുത്തിവയ്ക്കും. ശുദ്ധവും വൃത്തിയും ഇല്ലാതെ സ്പർശിക്കാൻ ഇടവരും എന്നതിനാലാണിത്.

See also  ഭാഗ്യവും സമ്പത്തും തേടിയെത്തും; ഭാഗ്യം പടികടന്നെത്താൻ 5 വഴികൾ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article