ഈ വര്‍ഷത്തെ അഷ്ടമി രോഹിണി ഓഗസ്റ്റ് 26 തിങ്കളാഴ്ചയാണ് ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ഭഗവാന്‍ മഹാവിഷ്ണു തന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണനായി ജന്മമെടുക്കുകയും മനുഷ്യ രൂപത്തില്‍ ഒരു വ്യക്തി എപ്രകാരം ജീവിക്കണം എന്ന് ലോകനന്മക്കായി കാണിച്ച് തരുകയും ചെയ്തു. ഒരു വ്യക്തി എങ്ങനെയാണ് ജീവിതത്തില്‍ ധര്‍മ്മത്തിന് വേണ്ടി നിലകൊള്ളേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീകൃഷ്ണാവതാരം.
ഈ വര്‍ഷം അഷ്ടമി രോഹിണി വ്രതം അനുഷ്ഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതിലുപരി ആര്‍ക്കൊക്കെ വ്രതാനുഷ്ഠാനം നടത്താം, എന്തൊക്കെ ശ്രദ്ധിക്കണം, വ്രതം എപ്രകാരം അവസാനിപ്പിക്കണം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഉണ്ട്. ഇതിനെക്കുറിച്ച് വിശദമായി നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ആര്‍ക്കെല്ലാം വ്രതമെടുക്കാം?
ആര്‍ക്കെല്ലാം വ്രതമെടുക്കാം എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ ശാരീരികാരോഗ്യമുള്ള ഏതൊരു വ്യക്തിക്കും അഷ്ടമി രോഹിണി ദിനം വ്രതമെടുക്കാവുന്നതാണ്. ഈ ദിനത്തില്‍ ഭഗവാന് വേണ്ടി വ്രതമനുഷ്ഠിക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു. കഠിനമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഏതൊരു വ്യക്തിക്കും വ്രതമെടുക്കുകയും ഭഗവാന് വേണ്ടി ആ ദിനത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാവുന്നതാണ്.

വ്രതത്തിന്റെ ഗുണങ്ങള്‍
ജന്മാഷ്ടമി ദിനത്തില്‍ വ്രതമെടുക്കുന്നത് വഴി എല്ലാവര്‍ക്കും വ്യാഴദശ, ബുധദശ, ശനിദശ, ചന്ദ്രദശ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ജന്മാഷ്ടമി ദിനത്തില്‍ വ്രതമെടുക്കുന്നത് നല്ലതാണ്. ഇത് എല്ലാ തരത്തിലും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വിഷ്ണുപൂജയുടെ ഫലം
ജന്മാഷ്ടമി ദിനത്തില്‍ വിഷ്ണുപൂജയുടെ പ്രാധാന്യം എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ജന്മജന്മാന്തരമായുള്ള ദുരിതങ്ങള്‍ക്ക് അവസാനം നല്‍കുന്ന ദിനമാണ് ജന്മാഷ്ടമി ദിനം. കൂടാതെ ഈ ദിനത്തില്‍ വിഷ്ണു പൂജ നടത്തിയാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഐശ്വര്യവും സന്തോഷവും നേട്ടവും എല്ലാം വിഷ്ണുപൂജ ജന്മാഷ്ടമി ദിനത്തില്‍ നടത്തുന്നത് വഴി ലഭിക്കുന്നു.

ഉപവാസം അനുഷ്ഠിക്കേണ്ടത്
എപ്രകാരമാണ് ജന്മാഷ്ടമി ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. വിവിധ തരത്തില്‍ ഈ ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കാം. നിര്‍ജല ഉപവാസമാണ് ഇതില്‍ പ്രധാനം. നിരവധി ഭക്തര്‍ ഒരു നിര്‍ജല വ്രതം ജന്മാഷ്ടമി ദിനത്തില്‍ ആചരിക്കുന്നു. പൂര്‍ണമായും വ്രതാനുഷ്ഠാനത്തോടെയാണ് ഈ ദിനം കഴിച്ച് കൂട്ടുന്നത്. കൂടാതെ ഈ ദിനം വ്രതം അനുഷ്ഠിക്കുന്നവര്‍ ദിവസം മുഴുവന്‍ ഭക്ഷണമോ വെള്ളമോ കഴിക്കുന്നില്ല. വ്രതത്തിന്റെ ഏറ്റവും കഠിനമായ രൂപമാണ് ഇത്. എന്നാല്‍ ചിലര്‍ അവരുടെ ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി പാലും വെള്ളവും പഴങ്ങളും കഴിച്ച് നിങ്ങള്‍ക്ക് വ്രതം അനുഷ്ഠിക്കാം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ജന്മാഷ്ടമി ദിനത്തില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതായുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. അരി, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് വ്രതമെടുക്കുന്നവര്‍ ഒഴിവാക്കേണ്ടതാണ്. കൂടാതെ പയര്‍, ബീന്‍സ്, മറ്റ് പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കുന്നതും ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയ ചില പച്ചക്കറികള്‍ കഴിക്കാവുന്നതാണ്. എന്നാല്‍ മറ്റുള്ളവ എല്ലാ പച്ചക്കറികളും ഒഴിവാക്കണം. സാത്വിക ഭക്ഷണത്തിന്റെ ഭാഗമായി, ജന്മാഷ്ടമി വ്രതത്തില്‍ വെളുത്തുള്ളിയും ഉള്ളിയും ഒഴിവാക്കേണ്ടതാണ്.

പ്രാര്‍ത്ഥനകളും മന്ത്രോച്ചാരണങ്ങളും
ജന്മാഷ്ടമി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ സദാ പ്രാര്‍ത്ഥനയും മന്ത്രോച്ചാരണങ്ങളും നടത്തേണ്ടതാണ്. കൂടാതെ ഭഗവദ് ഗീത വായിക്കുന്നതും ഉരുക്കഴിക്കുന്നതും നല്ലതാണ്. എപ്പോഴും തുറന്ന സന്തോഷമുള്ള മനസ്സോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്നതിനും സാധിക്കുന്നു.

വ്രതം അവസാനിപ്പിക്കുന്നത് എങ്ങനെ?
ജന്മാഷ്ടമി ദിനത്തില്‍ വ്രതം അവസാനിപ്പിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. അതിന് വേണ്ടി ശ്രീകൃഷ്ണന്റെ ജനനസമയത്തെ സൂചിപ്പിക്കുന്ന അര്‍ദ്ധരാത്രിയിലാണ് പരമ്പരാഗതമായി വ്രതം അവസാനിപ്പിക്കുന്നത്. എന്നാല്‍ ചിലരിലെങ്കിലും സമയം വ്യത്യാസപ്പെടുന്നു. വ്രതം അവസാനിപ്പിക്കുന്നതിന് വേണ്ടി അടുത്ത ദിവസം രാവിലെ ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷം പാരണ വീട്ടി വ്രതം അവസാനിപ്പിക്കാം.