ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് വിഭാഗത്തിലെ സീനിയർ ഫാക്കൽറ്റി എഡിറ്റർ ഡോ. റോബർട്ട് എച്ച്. ഷ്മെർലിംഗിന്‍റെ അഭിപ്രായത്തിൽ വിറ്റാമിൻ ഡി കുറവുള്ളവരിൽ അസ്ഥികൾക്ക് ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അസ്ഥികളുടെ ബലം കുറയുന്ന ഓസ്റ്റിയോമലാസിയ എന്ന അവസ്ഥയാണ് ഇതിന് കാരണം. കുട്ടികളിൽ റിക്കറ്റ്സും ഓസ്റ്റിയോമലാസിയയും ഉണ്ടാകാനും വിറ്റാമിൻ ഡിയുടെ അപര്യാപ്തത കാരണമാകുന്നു. അസ്ഥി വേദന, മരവിപ്പ്, പേശികളുടെ ബലഹീനത, നടക്കാനുള്ള ബുദ്ധിമുട്ട് , കാൻസർ, രോഗപ്രതിരോധം സംബന്ധിച്ച പ്രശ്നങ്ങൾ, ഹൃദ്രോഗം, ഉപാപചയ വൈകല്യങ്ങൾ എന്നിവയും വിറ്റാമിൻ ഡിയുടെ അപര്യാപ്തത മൂലം ഉണ്ടാകാം.
വിറ്റാമിൻ ഡിയുടെ അപര്യാപ്തത പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാകും. ക്ഷീണം, അസ്ഥികളുടെ ബലക്കുറവ്, ഉറക്കക്കുറവ്, തളർച്ച എന്നിവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവ് മൂലം അനുഭവപ്പെടാം. വിദഗ്ദരായ ഡോക്ടർമാരുടെയും വൈദ്യശാസ്ത്ര ഗവേഷകരുടെയും അഭിപ്രായത്തിൽ വിറ്റാമിൻ ഡിയുടെ അഭാവം മൂലം എന്തൊക്കെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് നോക്കാം…
അമേരിക്കയിലെ മറ്റൊരു ഡോക്ടറായ അലക്‌സ് ടി തോമസിന്‍റെ അഭിപ്രായത്തിൽ വിറ്റാമിൻ ഡി യുടെ സങ്കീർണതകൾ കുറഞ്ഞ അസ്ഥി സാന്ദ്രത, ഓസ്റ്റിയോപൊറോസിസ്, മുടി കൊഴിച്ചിൽ, കുട്ടികളിൽ റിക്കറ്റ്സ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഫിസിഷ്യനായ ഡോ.മോഹൻ പി.എബ്രഹാം പറയുന്നത് അനുസരിച്ച് വിറ്റാമിൻ ഡി കുറവുള്ളവരിൽ ഹൈപ്പോകാൽസെമിയ (രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് കുറയുന്ന അവസ്ഥ), റിക്കറ്റ്സ് എന്നീ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.