Wednesday, April 2, 2025

മലബന്ധത്തെ തടയാൻ ചില വഴികളുണ്ട് ; വെറും വയറ്റിൽ ഇവ കുടിക്കൂ

Must read

- Advertisement -

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. നാരുകളുടെ അഭാവം, ജലാംശം അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലി എന്നിവയൊക്കെയാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്ന വസ്തുതകൾ. എന്നാൽ, ചില ലളിതമായ വഴികളിലൂടെ മലബന്ധ പ്രശ്നം പരിഹരിക്കാൻ സാധിക്കും. രാവിലെ വെറും വയറ്റിൽ ചില പാനീയങ്ങൾ കുടിക്കുന്നത് പോലുള്ള ലളിതമായ ഭക്ഷണ മാറ്റങ്ങൾ മലബന്ധത്തിൽനിന്ന് ആശ്വാസം നൽകും.

ചെറുനാരങ്ങാനീര് കലർത്തിയ ചെറുചൂടുള്ള വെള്ളം

ചെറുനാരങ്ങാനീര് കലർത്തിയ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് ദഹനവ്യവസ്ഥയെ ഉണർത്തും. നാരങ്ങയുടെ അസിഡിറ്റി പിത്തരസം ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ദഹനത്തെ സഹായിക്കുന്നു. കൂടാതെ, ചൂടുവെള്ളം ശരീരത്തിൽ ജലാംശം നിലനിർത്തുന്നു, മാലിന്യങ്ങൾ എളുപ്പത്തിൽ പുറന്തള്ളാൻ ശരീരത്തെ സഹായിക്കുന്നു. മലബന്ധം കുറയ്ക്കാനുള്ള ലളിതമായ പാനീയമാണിത്.

കറ്റാർ വാഴ ജ്യൂസ്

രാവിലെ ചെറിയ അളവിൽ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നതിലൂടെ കുടലുകളെ ശാന്തമാക്കാനും മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും കഴിയും. ദഹനത്തെ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിൽനിന്ന് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും.

ആപ്പിൾ സിഡെർ വിനെഗർ

മലബന്ധത്തിനുള്ള മറ്റൊരു ഫലപ്രദമായ പ്രതിവിധി ആപ്പിൾ സിഡെർ വിനെഗർ ആണ്. ഇത് ഒരു ടേബിൾസ്പൂൺ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിക്കുന്നതിലൂടെ ദഹനം വർദ്ധിപ്പിക്കാനും കുടൽ ബാക്ടീരിയകളുടെ ബാലൻസിനും കഴിയും. ആപ്പിൾ സിഡെർ വിനെഗറിലെ അസറ്റിക് ആസിഡ് ഭക്ഷണം വിഘടിപ്പിക്കാനും ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് വർധിപ്പിക്കാനും അതുവഴി മലബന്ധത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

തേങ്ങാ വെള്ളം

ജലാംശം നൽകുന്നതും ഇലക്‌ട്രോലൈറ്റുകളാൽ സമ്പുഷ്ടമായതുമായ തേങ്ങാ വെള്ളം കുടലിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു. വെറും വയറ്റിൽ തേങ്ങാ വെള്ളം കുടിക്കുന്നത് അവശ്യ പോഷകങ്ങൾ നൽകുക മാത്രമല്ല, ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ സ്വാഭാവിക പഞ്ചസാര മലവിസർജ്ജനം സുഗമമാക്കും.

ഇഞ്ചി ചായ

മലബന്ധം ഉൾപ്പെടെയുള്ള ദഹനപ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് ഇഞ്ചി. വെറും വയറ്റിൽ ഇഞ്ചി ചായ കുടിക്കുന്നത് മലവിസർജനത്തിന് സഹായിക്കും. ഇഞ്ചിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് ദഹനവ്യവസ്ഥയെ ശമിപ്പിക്കാൻ കഴിയും. മലബന്ധ പ്രശ്നം അനുഭവിക്കുന്നവർക്ക് മികച്ചതാണ്.

See also  നിറം വയ്ക്കാൻ ഒരു എളുപ്പ വഴി ;നാച്വറലായി ഗ്ലൂട്ടത്തയോണ്‍ വര്‍ദ്ധിപ്പിയ്ക്കാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article