നല്ല വിശ്രമം ലഭിക്കാനും ആരോഗ്യം മെച്ചപ്പെടാനും നിങ്ങളുടെ പങ്കാളിക്കൊപ്പം ദിവസവും ഒരേ കിടക്കയില്‍ കെട്ടിപ്പിടിച്ചോ കൈകോര്‍ത്തോ ഒക്കെ ഉറങ്ങിയാല്‍ മതിയെന്ന് പഠനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. (Studies recommend that you sleep in the same bed with your partner every day, hugging or holding hands, to get good rest and improve your health.) ഇത്തരത്തില്‍ ഒരുമിച്ചുറങ്ങുന്ന ദമ്പതികള്‍ക്ക് ദീര്‍ഘവും നിലവാരമുള്ളതുമായ ഉറക്കം ലഭിക്കുമെന്നും കാലക്രമേണ ഉറക്കത്തിലെ അവരുടെ ഹൃദയതാളങ്ങള്‍ പോലും ഒന്നായി മാറുമെന്നും ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. എന്നാല്‍ വൈകാരികമായി അടുപ്പമുള്ള പങ്കാളികള്‍ ഒരുമിച്ചുറങ്ങിയാല്‍ മാത്രമേ ഈ ഗുണങ്ങള്‍ ലഭിക്കുകയുള്ളൂ.
വൈകാരികവും ശാരീരികവുമായ സുരക്ഷിതത്വബോധം ഈ ഒരുമിച്ചുറക്കം പങ്കാളികള്‍ക്ക് ഉണ്ടാക്കുമെന്ന് നോര്‍ത്ത് വെല്‍ സ്‌റ്റാറ്റെന്‍ ഐലന്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ലീപ് മെഡിസിന്‍ ഡയറക്ടര്‍ ഡോ.തോമസ് മൈക്കിള്‍ കില്‍ക്കെനി ന്യൂയോര്‍ക്ക് പോസ്‌റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരുമിച്ചുള്ള ഉറക്കം, കെട്ടിപിടുത്തം, ലൈംഗികത എന്നിവയെല്ലാം ഓക്‌സിടോസിന്‍ എന്ന ലവ് ഹോര്‍മോണിനെ ഉത്‌പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഇത് സമ്മര്‍ദ്ദം കുറച്ച്, കൂടുതല്‍ ശാന്തിയും സുരക്ഷിതത്വബോധവുമൊക്കെ ഉണ്ടാക്കുമെന്നും സ്ലീപ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനവും അഭിപ്രായപ്പെടുന്നു.
സമ്മര്‍ദ്ദം കുറയ്‌ക്കാനും പരസ്‌പര അടുപ്പം വര്‍ധിപ്പിക്കാനുമൊക്കെ ഓക്‌സിടോസിന്‍ കാരണമാകുന്നു. റെം സ്ലീപ് ഘട്ടം വര്‍ധിക്കുന്നത് വഴി മെച്ചപ്പെട്ട ഓര്‍മ, തലച്ചോറിന്റെ വികാസം, വൈകാരിക നിയന്ത്രണം എന്നിവയും ഓക്‌സിടോസിന്‍ സാധ്യമാക്കുന്നു. പങ്കാളിക്കൊപ്പം ഒരു കട്ടിലില്‍ അല്ലെങ്കിലും ഒരു മുറിയിലെങ്കിലും ഒരുമിച്ച് ഉറങ്ങുന്നവര്‍ക്ക് ഒറ്റയ്‌ക്ക് ഉറങ്ങുന്നവരെ അപേക്ഷിച്ച് റെം സ്ലീപ് ഘട്ടത്തിലെ തടസ്സങ്ങള്‍ കുറവായിരിക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇന്‍ സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടും പറയുന്നു.