അരിയും ഉരുളക്കിഴങ്ങും പ്രഷർ കുക്കറിലാണോ പാചകം ചെയ്യുന്നത്? വലിയ രോഗങ്ങൾ കാത്തിരിക്കുന്നു…..

Written by Web Desk1

Published on:

ഭക്ഷണം വളരെ വേഗത്തിലും എളുപ്പത്തിലും പാചകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. വഅതിനാൽ തന്നെ മിക്ക വീടുകളിലും കുക്കർ ഉപയോഗിക്കാറുണ്ട്. എന്നാൽ പ്രഷർ കുക്കറിൽ ചില ഭക്ഷണങ്ങൾ തയ്യാറാക്കാൻ പാടില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നുത്. അത് ഭക്ഷണത്തിന്റെ പോഷകങ്ങളെ നശിപ്പിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രഷർ കുക്കറിൽ പാചകം ചെയ്യാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ നോക്കാം.

അരി
അരിവേഗം വെന്തുകിട്ടാൻ പലരും പ്രഷർ കുക്കറിനെ ആശ്രയിക്കുന്നു. എന്നാൽ അരി പ്രഷർ കുക്കറിൽ വേവിക്കുന്നത് വളരെ ദോഷകരമാണ്. പ്രഷർ കുക്കറിൽ അരി പാചകം ചെയ്യുന്നതിലൂടെ അക്രിലമെെഡ് എന്ന ഹാനികരമായ രാസവസ്തു സൃഷ്ടിക്കപ്പെടുന്നു. ഇത് നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. കൂടാതെ അരിയിൽ അന്നജം അടങ്ങിയിരിക്കുന്നു. അന്നജം അടങ്ങിയ ഭക്ഷണം പ്രഷർ കുക്കറിൽ തയ്യാറാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. പ്രഷർ കുക്കറിൽ തയ്യാറാക്കിയ ചോറ് കഴിക്കുന്നത് അമിതവണ്ണത്തിനും കാരണമാകും.

ഉരുളക്കിഴങ്ങ്

പലരും ഉരുളക്കിഴങ്ങ് പ്രഷർ കുക്കറിലാണ് വേവിക്കുന്നത്. ഉരുളക്കിഴങ്ങ് വേവിക്കാൻ ഏറ്റവും എളുപ്പവും വേഗമേറിയതുമായ ഒരു മാർഗം കൂടിയാണിത്. എന്നാൽ അരിയിൽ ഉള്ളത് പോലെ ഉരുളക്കിഴങ്ങിലും ധാരാളം അന്നജം അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ പ്രഷർ കുക്കറിൽ ഉരുളക്കിഴങ്ങ് വേവിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്.

പഴങ്ങളും പച്ചക്കറിയും
പഴങ്ങളും പച്ചക്കറികളും പ്രഷർ കുക്കറിൽ വേവിച്ചാൽ അതിന്റെ പോഷകങ്ങൾ നഷ്ടമാകുന്നു. വിറ്റാമിനുകളും ധാതുക്കളും പൂർണമായും നശിക്കുന്നു.

See also  കിളിമീന്‍ (നവര മീൻ, ചുവപ്പൻ കോര) കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്….

Leave a Comment