കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍

Written by Web Desk2

Published on:

നമ്മുടെ കണ്ണുകള്‍ സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഇക്കാലയളവില്‍ ജോലി തിരക്കും ഉറക്കിമില്ലായ്മയും ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും അമിത ഉപയോഗവും അധികമായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ വിറ്റാമിനുകളുടെ കുറവ് ഉണ്ടാവുകയും അത് മൂലം കണ്ണുകളുടെ ആരോഗ്യവും മോശമാകാറുണ്ട്. എന്നാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വിറ്റാമിന്‍ സി

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും വിറ്റാമി സി നല്ലതാണ്. അതിനായി നാരങ്ങ, ഓറഞ്ച് തുടങ്ങിയവ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും

വിറ്റാമിന്‍ എ

കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാന്‍ വിറ്റാമിന്‍ എ സഹായിക്കും. ക്യാരറ്റ്, പപ്പായ, ഇലക്കറികള്‍, മാമ്പഴം തുടങ്ങി ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ എ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.

വിറ്റാമിന്‍ ഇ

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വിറ്റാമിന്‍ ഇ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. മികച്ചൊരു ആന്റി ഓക്‌സിഡന്റായി ഇത് പ്രവര്‍ത്തിക്കുന്നു. ചീര, സൂര്യകാന്തി വിത്തുകള്‍, ബദാം തുടങ്ങി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.

ഒമേഗ 3 ഫാറ്റി ആസിഡ്

കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മറ്റൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്. വാള്‍നട്‌സ്, മത്സ്യം, ചിയ വിത്തുകള്‍ തുടങ്ങിയ കഴിക്കുന്നത് നല്ലതായിരിക്കും.

സിങ്ക്

സിങ്ക് അടങ്ങിയ ഭക്ഷണങ്ങളായ അണ്ടിപ്പരിപ്പ്, ബീന്‍സ്, ഓട്‌സ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

See also  കോളിഫ്‌ളവര്‍ സൂപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

Leave a Comment