ചായയ്ക്ക് മധുരം കൂട്ടാന്‍ പഞ്ചസാര വേണ്ടേ വേണ്ട ! ചായയ്ക്ക് മധുരമൂറാൻ ഇനി ഇതുമാത്രം മതി…

Written by Web Desk1

Published on:

ചായ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല മധുരം കൂട്ടി കടുപ്പത്തിലുണ്ടാക്കാുന്ന ചായ എന്നും നമുക്ക് പ്രിയങ്കരം തന്നെയാണ്. എന്നാല്‍ ദിവസവും കുടിക്കുന്ന ചായയില്‍ പഞ്ചസാര മാറ്റി ശര്‍ക്കര ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ശര്‍ക്കര. ശര്‍ക്കരയില്‍ സെലിനിയവും സിങ്കും ഓക്‌സിഡേറ്റീവ് അടങ്ങിയിട്ടുള്ളതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

വിളര്‍ച്ചയുള്ളവര്‍ ദിവസവും ഒരു ഗ്ലാസ് ശര്‍ക്കര ചായ പതിവാക്കുന്നത് ഗുണം ചെയ്യും. ശര്‍ക്കര ചായ കുടിക്കുന്നത് ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശര്‍ക്കര ഉപയോഗിക്കുന്നത് കലോറി കുറച്ച് ശരീര ഭാരം നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ്.

ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചര്‍മ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നല്‍കാനും ശര്‍ക്കര സഹായിക്കുന്നു.

പോഷകഗുണമുള്ളതിനാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാനും ശര്‍ക്കരയ്ക്ക് കഴിയും. കൂടാതെ ദഹനം എളുപ്പമാക്കാനും ശര്‍ക്കര സഹായിക്കും.

See also  കൊടുങ്ങല്ലൂർ താലപ്പൊലി; 18-ന് പ്രാദേശിക അവധി

Related News

Related News

Leave a Comment