Monday, March 31, 2025

ആർത്തവ വേദന കുറയ്ക്കാം; ഈ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തിയാൽ….

Must read

- Advertisement -

ആർത്തവ സമയത്ത് കഠിനമായ വേദന, അസ്വസ്ഥത എന്നിവ നേരിടാത്ത സ്ത്രീകൾ ഉണ്ടാകില്ല. ചിലരിൽ ആർത്തവ വേദനയുടെ തീവ്രദ കൂടിയുംത കുറഞ്ഞും ഇരിക്കും. (There is no woman who does not experience severe pain and discomfort during menstruation. For some, the intensity of menstrual pain fluctuates.) എന്നാൽ പല വഴികളിലൂടെയും വേദനയുടെ കാഠിന്യം കുറയ്ക്കാൻ സാധിക്കും. അതിൽ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒരു മാർഗം ആർത്തവ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുക എന്നതാണ്. അത്തരത്തിൽ ഒരു ഭക്ഷണമാണ് ഓട്‌സ്.

ഫൈബർ, മഗ്നീഷ്യം, വിറ്റാമിൻ ബി, ആൻ്റി ഓക്‌സിഡൻ്റുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ഓട്‌സ്. മഗ്നീഷ്യം ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് 2010 ൽ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഗർഭാശയ പേശികളെ വിശ്രമിക്കാൻ സഹായിക്കുകയും മലബന്ധം കുറയ്ക്കാനും ഇത് സഹായിക്കും.

ഓട്‌സിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഹോർമോൺ ബാലൻസ് മെച്ചപ്പെടുത്താൻ ഇവ ഗുണം ചെയ്യും. ആർത്തവ സമയത്ത് വേദന, അസ്വസ്ഥത എന്നിവ ലഘൂകരിക്കാനും ഇത് ഗുണം ചെയ്യും. മാസസികാവസ്ഥയിലുള്ള മാറ്റങ്ങൾ, ക്ഷോഭം, ക്ഷീണം തുടങ്ങീ പ്രീമെൻസ്ട്രൽ സിൻഡ്രോമിന്‍റെ (പിഎംഎസ്) ലക്ഷണങ്ങൾ കുറയ്ക്കാൻ ഓട്‌സിലെ വിറ്റാമിൻ ബി 6 സഹായിക്കും.

ഓട്‌സിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്‌സിഡന്‍റായ അവെനൻത്രമൈഡുകളും ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആർത്തവ വേദനയ്ക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാൻ ഫലം ചെയ്യും. ഓട്‌സിലെ ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകൾ സാവധാനത്തിൽ ലയിക്കുന്നവയാണ്. ഇത് ഊർജ്ജത്തിന്‍റെ അളവ് സ്ഥിരമായി നിലനിർത്തുകയും മധുരത്തിനോടുള്ള ആസക്തി ഇല്ലാതാക്കാൻ ഗുണം ചെയ്യുകയും ചെയ്യും.

ഇരുമ്പിന്‍റെ അളവും ഓട്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവ സമയത്ത് ശരീത്തിൽ ഇരുമ്പിന്‍റെ അളവ് കുറയുന്നത് സാധാരണയാണ്. ഈ പ്രശനം പരിഹരിക്കാനും ഇത് മൂലമുണ്ടാകുന്ന ക്ഷീണം, തലകറക്കം എന്നിവ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ അകറ്റാനും ഓട്‌സ് ഗുണം ചെയ്യും.

ആർത്തവ സമയത്ത് ഓട്‌സ് കഴിക്കേണ്ട വിധം

ഓട്‌സ് ബദാം പാലിലോ തൈരിലോ ചേർത്ത് ഒരു രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക. രാവിലെ പ്രഭാത ഭക്ഷണമായി ഇത് കഴിക്കാം. രുചി വർധിപ്പിക്കാനായി പഴങ്ങൾ, നട്‌സ്, വിത്തുകൾ, തേൻ എന്നിവ കൂടി ചേർക്കാം.

വാഴപ്പഴം, ഫ്‌ളാക്‌സ് സീഡുകൾ, കൊക്കോ എന്നിവ ഓട്‌സിനോടൊപ്പം ചേർത്ത് സ്‌മൂത്തി തയ്യാറാക്കുക.
ഓട്‌സ് പാലിൽ കുതിർത്ത ശേഷം പഴങ്ങളും നട്‌സും അൽപം തേനും ചേർത്ത് കഴിക്കാം.

See also  ഐസ് വെള്ളത്തിൽ മുഖം കഴുകിയാൽ…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article