Tuesday, April 1, 2025

കട്ടൻ ഇഷ്ട്ടപ്പെട്ടോളൂ, ആവശ്യത്തിന് കുടിച്ചോളൂ, ഗുണങ്ങളറിയാം…

Must read

- Advertisement -

മലയാളികളുടെ വികാരമാണ് ചായ. നല്ല ചായ കിട്ടുമെന്നറിഞ്ഞാൽ അവിടേക്ക് കിലോമീറ്ററുകൾ താണ്ടിയെത്താനും ചിലർ തയ്യാറാണ്. പാൽച്ചായ കുടിക്കുന്നതിനേക്കാൾ കട്ടൻച്ചായ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ, കട്ടൻ ചായ പതിവാക്കിയാൽ ശരീരത്തിന് ​ഗുണമാണോ ദോഷമാണോ സംഭവിക്കുന്നതെന്ന് നോക്കാം.

പതിവായി കട്ടൻ ചായ കുടിക്കുന്നവർക്ക് ഡിമെൻഷ്യയുടെ സാധ്യത കുറയും. കട്ടൻ ചായയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന് ഏറെ പ്രയോജനകരമാണെന്നാണ് ചില പഠനങ്ങളിൽ പറയുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ബുദ്ധിമുട്ടുന്ന നിരവധിപേരുണ്ട്. കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന ടാന്നിൻ, തേഫ്ലാവിൻ എന്നിവ പോളിഫെനോൾ ഇൻസുലിൻ പ്രവർത്തനം വർദ്ധിപ്പിക്കുമെന്നാണ് ജേർണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയുടെ ഒരു പഠനത്തിൽ പറയുന്നത്. ഇത് മധുരമില്ലാതെ കട്ടൻ ചായ കുടിക്കുന്നവരിലാണ് പ്രകടമാകുന്നത്.

ക്ഷീണം അകറ്റി ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും കട്ടൻ ചായ ഏറെ നല്ലതാണ്. കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന എൽ തിനൈർ എന്ന ഘടകം ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സ്ഥിരമായി കട്ടൻചായ കുടിച്ചാൽ കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

See also  പങ്കാളിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്; ഒറ്റയ്ക്കുള്ള ഉറക്കം ഇനി വേണ്ട….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article