Thursday, April 3, 2025

വേനലില്‍ ചര്‍മ്മം തിളക്കത്തോടെ സംരക്ഷിക്കാം: ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഫേസ് പാക്കുകൾ

Must read

- Advertisement -

ചര്‍മ്മ സംരക്ഷണത്തിനും വലിയ പ്രാധാന്യം കല്‍പിക്കുന്നവരാണ് നമ്മള്‍.
ചൂട് കാലം വരവായതോടെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ കുറിച്ചു ആധിയില്ലാത്തവര്‍ കുറവായിരിക്കണം. ഈ വേനല്‍ കാലത്ത് ചര്‍മ്മം വരണ്ടുണങ്ങാതെ കാത്ത് സംരക്ഷിക്കാന്‍ കഴിയുന്ന ഫേസ് പാക്കുകളെ കുറിച്ച് അറിയാം.

കെമിക്കലുകള്‍ അടങ്ങിയിട്ടുള്ള ക്രീമുകള്‍ പതിവായി ഉപയോഗിക്കുന്നത് നമ്മുടെ ചര്‍മ്മത്തിന് ഭാവിയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ പ്രകൃതിദത്ത ഫേസ്പാക്കുകളെ ആശ്രയിക്കുന്നതാണ് ആരോഗ്യകാരമായ രീതി. അത്തരം ആളുകള്‍ക്ക് ഉപകാരപ്പെടുന്ന കുറച്ചു ഫേസ് പാക്കുകള്‍ ഇതാ.

  1. പപ്പായയും തേനും ചേര്‍ത്ത മിശ്രിതം 30 മിനിറ്റ് മുഖത്തു പുരട്ടുക. ശേഷം കഴുകി വൃത്തിയാക്കാം.

പപ്പായ അരച്ചു പേസ്റ്റാക്കി വെച്ചത് അരക്കപ്പ് എടുക്കുക, അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം മുഖത്ത് നന്നായി പുരട്ടുക.

  1. തൈരിനൊപ്പം കടലമാവും ചേര്‍ത്ത് 30 മിനിറ്റ് മുഖത്തു പുരട്ടുക, ശേഷം കഴുകി കളയാം.

രണ്ട് ടേബിള്‍ സ്പൂണ്‍ കടല മാവ് എടുക്കുക, അതിലേക്ക് ഒരു ടീ സ്പൂണ്‍ തൈര് ചേര്‍ക്കുക. എന്നിട്ട് നന്നായി യോജിപ്പിക്കുക. ശേഷം ഉപയോഗിക്കാം. ഫേസ് പാക്കുകള്‍ ഉപയോഗിക്കുന്നതിന് മുന്നേ മുഖം നന്നായി കഴുകി വൃത്തിയാക്കേണ്ടതാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഇത് ഫലപ്രദമായിരിക്കും. മുഖകാന്തി ലഭിക്കാനും മുഖക്കുരു മാറുവാനും ഇത് സഹായിക്കും.

  1. കറ്റാര്‍ വാഴയ്ക്ക് ഒപ്പം കക്കിരിയും ചേര്‍ത്ത് നമുക്ക് ഫേസ്പാക്ക് ഉണ്ടാക്കാം.

ആദ്യം കുറച്ചു കക്കിരി ചുരണ്ടി എടുക്കുക. കറ്റാര്‍ വാഴയുടെ ജെല്ലും എടുക്കുക. ശേഷം ഇത് രണ്ടും നന്നായി ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം 30 മിനിറ്റ് മുഖത്തു തേച്ചു പിടിപ്പിക്കുക. ചര്‍മ്മത്തിലൂടെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. മുഖത്തെ ചര്‍മ്മത്തിലെ ജലാംശം നില നിര്‍ത്താനും ഈ പ്രകൃതിദത്തമായ ഫേസ്പാക്ക് നല്ലതാണ്.

ചര്‍മ്മ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഫേസ്പാക്കുകള്‍ മാത്രമല്ല ആവശ്യം. നല്ല ആരോഗ്യകരമായ ഭക്ഷണവും കൃത്യമായ ഉറക്കവും അത്യാവശ്യമാണ്. നല്ല വ്യായാമവും മാനസിക ആരോഗ്യവും നല്ല രീതിയില്‍ നില നിര്‍ത്തുന്നതിന് ഒപ്പം ഇത്തരം പ്രകൃതിദത്തമായ ഫേസ്പാക്കുകള്‍ കൂടി ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിലെ ആരോഗ്യം നില നിര്‍ത്താന്‍ കഴിവുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക ഒപ്പം നന്നായി വെള്ളം കുടിക്കുക. ഈ വേനല്‍ ചൂടില്‍ അധികം പുറത്തു ഇറങ്ങാതിരിക്കുക. ഇറങ്ങുമ്പോള്‍ സണ്‍സ്‌ക്രീനും സണ്‍ഗ്ലാസും ഉപയോഗിക്കാവുന്നതാണ്.

See also  കൊളസ്ട്രോൾ പരിശോധനയും അളവും ഇനി അറിയാം പുതുമാറ്റങ്ങളിലൂടെ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article