Thursday, April 3, 2025

ഡയറ്റില്‍ എട്ട് പച്ചക്കറികള്‍ ഉൾപ്പെടുത്തി ഹൃദയത്തെ സംരക്ഷിക്കാം

Must read

- Advertisement -

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുന്നു, ഹാര്‍ട്ട് അറ്റാക്ക് മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഹൃദയത്തിന്‍റെ ആരോഗ്യം മോശമാകുന്നത്? അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഹൃദയത്തെ സംരക്ഷിക്കാൻ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം.

ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം…

ഒന്ന്: ചീര ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ഇലക്കറിയാണ് ചീര. കൂടാതെ വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. ഒപ്പം ചീരയില്‍ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കൊണ്ടു തന്നെ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ചീര ഏറെ നല്ലതാണ്.

രണ്ട്: ബ്രൊക്കോളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വേണ്ട മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും ഫൈബറുമെല്ലാം ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

മൂന്ന്: ക്യാരറ്റാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റാ കരോട്ടിന്‍ അടങ്ങിയ ഇവയും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

നാല്: തക്കാളിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപ്പിന്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും അതുവഴിയും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

അഞ്ച്: കാബേജ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവ കാബേജില്‍ അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

ആറ്: ബീറ്റ്‌റൂട്ട് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഏഴ്: കാപ്സിക്കമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, സി, ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ കാപ്സിക്കം കഴിക്കുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

എട്ട്: മധുരക്കിഴങ്ങാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

See also  ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ, കാരണം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article