പഴങ്ങൾ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Written by Taniniram Desk

Published on:

പഴവർഗ്ഗങ്ങൾ ഇഷ്ടപെടാത്തവരായി ആരുമുണ്ടാകില്ല. എല്ലാ ദിവസവും ഒരു പഴമെങ്കിലും കഴിക്കുന്നവരാണ് നമ്മളിൽ പലരും. പഴങ്ങൾ ഏതു സമയത്തും കഴിക്കാൻ അനുയോജ്യമാണ് എന്നത് യാഥാർഥ്യം . ചിലർ രാവിലത്തെ ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഒപ്പം പഴങ്ങൾ കഴിക്കാറുണ്ട്. എന്നാൽ, എല്ലാ ഭക്ഷണങ്ങൾക്കൊപ്പവും പഴങ്ങൾ കഴിക്കാൻ പാടില്ല എന്ന വസ്തുത നമ്മൾ തിരിച്ചറിയണം. പഴങ്ങളിൽ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ചില ഭക്ഷണങ്ങൾക്കൊപ്പം ചേർക്കുന്നത് അവയിലെ പോഷകഗുണത്തെ കുറയ്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

പ്രോട്ടീനുകൾക്കും കാർബോഹൈഡ്രേറ്റുകൾക്കും ഒപ്പം പഴങ്ങൾ ഉൾപ്പെടുത്തുന്നത് ദഹനത്തെ തടസപ്പെടുത്തു൦ . കാരണം പഴങ്ങൾ പെട്ടെന്ന് ദഹിക്കുന്നു, പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും ദഹിക്കാൻ സമയമേറെ എടുക്കും. അതിനാൽ, ഇവയ്ക്കൊപ്പം പഴങ്ങൾ കഴിക്കുമ്പോൾ വയറിൽ തങ്ങികിടന്ന് വയറ്റിലെ ആസിഡുകളുമായി ഇടപഴകാൻ തുടങ്ങും. ഇത് ദഹനക്കേട്, വയറിളക്കം, അസിഡിറ്റി തുടങ്ങിയ ചില പ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ, ആ പഴങ്ങൾ ദഹിക്കുമ്പോൾ, ദഹിക്കാത്ത പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും ചെറുകുടലിലേക്ക് തള്ളിവിടുകയും കൂടുതൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യു൦ .

പഴങ്ങൾ ദഹനവ്യവസ്ഥയിൽ കൂടുതൽ നേരം തങ്ങി നിൽക്കുമ്പോൾ, അവ പുളിക്കാൻ തുടങ്ങുന്നു. ഇത് ഗ്യാസിനും വയർവീർക്കലിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. ഇതിനൊരു ഉദാഹരണമാണ് മുന്തിരി. കൂടുതൽ പുറത്ത് ഇരുന്നാൽ പുളിക്കാൻ തുടങ്ങും. വിദഗ്ധരുടെ അഭിപ്രായത്തിൽ നമ്മുടെ ശരീരത്തിലും ഇതേ പ്രക്രിയ സംഭവിക്കുന്നു. പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും പോലുള്ള ഭക്ഷണങ്ങൾക്കൊപ്പം പഴങ്ങൾ കഴിക്കുമ്പോൾ ശരീരത്തിന് ഇരുമ്പും കാൽസ്യവും ഫലപ്രദമായി ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

പോഷകങ്ങൾ പരമാവധി ആഗിരണം ചെയ്യാൻ വെറും വയറ്റിൽ പഴങ്ങൾ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഭക്ഷണത്തിനിടയിൽ ഒരു ലഘുഭക്ഷണമായി അവ ആസ്വദിക്കാം. നാലു മണിക്ക് സ്നാക്സിനു പകരം പഴങ്ങൾ കഴിക്കാം. കട്ടിയുള്ള ഭക്ഷണങ്ങളുമായി അവ കലർത്താതിരിക്കാൻ ശ്രദ്ധിക്കുക. നട്സ്, വിത്തുകൾ എന്നിവയ്ക്കൊപ്പം പഴങ്ങൾ കഴിക്കാം.

See also  ബദാം കഴിക്കേണ്ടത് എങ്ങനെ? ഗുണങ്ങൾ മുഴുവൻ അകത്താക്കാൻ ഇങ്ങനെ ചെയ്യൂ…

Leave a Comment