Monday, October 20, 2025

യൂറിക് ആസിഡ് ശരീരത്തിൽ അധികമായാലുള്ള ആരോഗ്യ പ്രശ്നങ്ങള്‍…

Must read

നമ്മുടെ ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും വേദനയും, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ ഉണ്ടാകുന്നതും ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ ഒരു സൂചനയാകാം. വിരല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയും ഇതുമൂലം ഉണ്ടാകാം. മുട്ടുവേദന, മുട്ടില്‍ നീര്, സന്ധിവേദന തുടങ്ങിയവയും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം.

ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ് അഥവാ നീര്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവയും ഇതുമൂലം കണ്ടേക്കാം. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോള്‍ മുട്ടുവേദനയും സന്ധിവേദനയുമൊക്കെ ഉണ്ടാവുകയും ഇതുമൂലം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യാം. യൂറിക് ആസിഡ് വളരെ കൂടുതലായാല്‍ വൃക്കയില്‍ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article