പലപ്പോഴും ഭക്ഷണശേഷവും ഭക്ഷണത്തിന് മുന്‍പോ നമ്മള്‍ അനുഭവിക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് കോളിഫ്‌ളവര്‍ സൂപ്പ് സഹായിക്കുന്നു . ഇത് ദഹനേന്ദ്രിയത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം കുടലിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് കോളിഫ്‌ളവര്‍ സൂപ്പ്. ആഴ്ചയില്‍ രണ്ട് നേരമെങ്കിലും ഈ സൂപ്പ് ശീലമാക്കാം. ഇതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ നമുക്ക് നിസ്സാരമായി പരിഹരിക്കാം.
പേശിവേദന അകറ്റുന്നതിനും പേശികള്‍ക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിനും നമുക്ക് ദിനവും കോളിഫ്‌ളവര്‍ സൂപ്പ് കഴിക്കാവുന്നതാണ്. അതോടൊപ്പം ക്ഷീണത്തേയും അലസതയേയും ഇല്ലാതാക്കുകയും ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും കോളിഫ്‌ളവര്‍ സൂപ്പ് മികച്ചതാണ്. ശരീര വേദനയെ പ്രതിരോധിക്കുന്നതിനും നട്ടെല്ല്, കൈകാല്‍ കടച്ചില്‍ എന്ന ശൈത്യകാല അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ഈ സൂപ്പ് ശീലമാക്കാവുന്നതാണ്.
അമിതവണ്ണമെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കോളിഫ്‌ളവര്‍ സൂപ്പ് കഴിക്കാം. ഇതില്‍ കലോറി കുറവായതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള കോംപ്രമൈസും നിങ്ങള്‍ക്ക് ഇല്ല. അമിതവണ്ണം കൊണ്ട് വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്ക് എല്ലാവിധത്തിലുള്ള പരിഹാരവും ആശ്വാസവും നല്‍കുന്നതിന് കോളിഫ്‌ളവര്‍ സൂപ്പ് സഹായിക്കുന്നു. കൂടാതെ ഇതില്‍ സോഡിയം, പൊട്ടാസ്യം, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ് എന്നിവയുടെ അളവും ധാരാളമുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നു.
കോളിഫ്ലവർ സൂപ്പ് എങ്ങനെ ഉണ്ടാക്കാം
കോളിഫ്‌ളവർ ചെറിയ കഷ്ണങ്ങളാക്കി കഴുകി ചെറുചൂടുള്ള വെള്ളത്തിൽ ഉപ്പ് ഇട്ട് വെള്ളം വറ്റിച്ച് വേവിച്ചെടുക്കുക. പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കുക – ജീരകം ഉള്ളിയും വെളുത്തുള്ളിയും ചേർത്ത് ഉള്ളി വേവുന്നത് വരെ വഴറ്റുക..പിന്നെ കോളിഫ്ലവർ ചേർത്ത് വഴറ്റുക. അതിനുശേഷം 1/4 കപ്പ് വെള്ളം ചേർത്ത് വേവിക്കുക. പൂർണ്ണമായും തണുത്ത ശേഷം ഒരു ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഈ ഘട്ടത്തിൽ ഉപ്പ് ശ്രദ്ധിക്കണം.
ഇനി പാൽ ചേർത്ത് 2 മിനിറ്റ് തിളപ്പിക്കാൻ അനുവദിക്കുക, തുടർന്ന് സ്വിച്ച് ഓഫ് ചെയ്ത് കുരുമുളക് പൊടി, , ഒരു ടീസ്പൂൺ ചീസ് എന്നിവ വിതറി ചൂടോടെ കഴിക്കുക.