പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍…

Written by Web Desk1

Published on:

പ്രമേഹരോഗികൾ പഴങ്ങള്‍ കഴിക്കാൻ പാടില്ലെന്നൊരു ധാരണ പൊതുവേ ഉണ്ട്. പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമെന്ന പേടിയാണ് പലര്‍ക്കും. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം. അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം.

ബെറി പഴങ്ങള്‍

    സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. പഞ്ചസാര കുറവും അതുപോലെ തന്നെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതുമാണ് ഇവ. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുമെന്ന പേടി വേണ്ട.

    ചെറി
    ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്‌സിഡന്റുകളും ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയതുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

    പ്ലം

      ഷുഗര്‍ കുറവും ഫൈബര്‍ കൂടുതലുമുള്ള പ്ലം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും. ഇവയില്‍ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്.

      ആപ്പിള്‍

        ആപ്പിളിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. കൂടാതെ ആപ്പിളില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം.

        ആപ്രിക്കോട്ട്

          പഞ്ചസാര കുറവുള്ള ആപ്രിക്കോട്ട് കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.

          പീച്ച്

            പീച്ചിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 42 ആണ്. മാത്രമല്ല, പീച്ചില്‍ കലോറി താരതമ്യേന കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പീച്ചും കഴിക്കാം.

            തണ്ണിമത്തന്‍

              മധുരം ഉണ്ടെങ്കിലും തണ്ണിമത്തന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. കൂടാതെ ഇവയില്‍ വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ തണ്ണിമത്തന്‍ കഴിക്കാം.

              കിവി

              കിവിയിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. കൂടാതെ ഫൈബറും വിറ്റാമിന്‍ സിയും മറ്റും അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കിവിയും കഴിക്കാം.



                See also  തടിയാണോ പ്രശ്നം?? ചെറുനാരങ്ങ നല്ലൊരു പരിഹാരം..

                Leave a Comment