സ്മൂത്തി കഴിക്കൂ, ജീവിതം സ്മൂത്താക്കാം; ശീലമാക്കിക്കോളൂ… ​

Written by Web Desk1

Updated on:

ഒരു ദിവസം സുന്ദരമാകുന്നത്, എപ്പോഴും നമ്മുടെ പ്രഭാതഭക്ഷണത്തെ ആശ്രയിച്ചിരിക്കും. രാവിലെ പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നതാണ് ആരോ​ഗ്യത്തിന് ഉത്തമം. എല്ലാ ദിവസവും പഴ വർ​ഗങ്ങൾ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാൽ അതിന്റെ ​ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.

ശരീരഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികൾ‌ ഏതൊക്കെയെന്ന് നോക്കാം…

ബനാന സ്മൂത്തി

വാഴപ്പഴം, ജെറി, നട്സ്, പാൽ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോ​ഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തിൽ‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു.

പൈനാപ്പിൾ സ്മൂത്തി

ശരീരത്തിന് ഉന്മേ‌ഷദായകവും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിൾ സ്മൂത്തി. മാമ്പഴവും പൈനാപ്പിളും ചേർത്താണ് കൂടുതൽ‌ പേരും പൈനാപ്പിൾ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തിൽ മാമ്പഴം ചേർക്കുന്നത്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

കിവി സ്മൂത്തി

ആൻ്റിഓക്സിഡന്റുകൾ നിറഞ്ഞ പഴവർ​​ഗമാണ് കിവി ഫ്രൂട്ട്. ഇത് എല്ലാ ദിവസും രാവിലെ കഴിക്കുന്നത്, ശരീരത്തിനും നല്ലതാണ്. കിവി സ്മൂത്തിയിൽ പാൽ അധികമായി ചേർക്കുന്നത് ഉത്തമമായിരിക്കും. കിവിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോ​ഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇവ സഹായിക്കുന്നു.

ആപ്പിൾ സ്മൂത്തി

പൊതുവെ, ആപ്പിൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഉത്തമമാണ്. സ്മൂത്തി ഉണ്ടാക്കുന്നതിനായി ആപ്പിൾ വളരെ ചെറിയ കഷ്ണങ്ങളായാണ് മുറിക്കേണ്ടത്. ഇതിലേക്ക് ബദാം, കശുവണ്ടി എന്നിവയും ചേർക്കാവുന്നതാണ്. ആപ്പിൾ സ്മൂത്തി എല്ലാ ദിവസും കഴിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കാനും ചർമ സംരക്ഷണത്തിനും സഹായകമാണ്.

See also  വയറു കുറയ്ക്കാന്‍ ദാ ഈ വഴികള്‍ നോക്കാം…

Leave a Comment