ധാരാളം ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു ഫലമാണ് സീതപ്പഴം. (Custard Apple is a fruit rich in many health benefits.) ദിവസവും ഒരു സീതപ്പഴം കഴിക്കുന്നത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള എളുപ്പ മാർഗമാണ്.
വിറ്റാമിൻ സി, അയൺ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ സീതപ്പഴം രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

സീതപ്പഴത്തിൽ ധാരാളം വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണകരമാണ്.
പൊട്ടാസ്യത്താൽ സമ്പന്നമായ സീതപ്പഴം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

നാരുകൾ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണകരമാണ്.
സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ചയുള്ളവര്‍ക്ക് ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.