വേനല്‍ക്കാലമായതിനാല്‍ ഏല്ലാവരും ദഹമകറ്റാന്‍ നാരങ്ങാവെളളം കുടിക്കുന്നത് ശീലമാണ്. എന്നാല്‍ നാരങ്ങാവെളള ആവശ്യത്തിലധികം കൂടിക്കുന്നത് നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നത്. നാരങ്ങ വെള്ളത്തിന് ഗുണങ്ങളുള്ളത് പോലെ തന്നെ ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ട്. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, പൊട്ടാസ്യം പോലുള്ള ധാതുക്കള്‍, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് നാരങ്ങ വെള്ളം. വിറ്റാമിന്‍ സി സമ്പന്നമായ നാരങ്ങ വെള്ളം പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുതും.
ഭാരം കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക, നിര്‍ജ്ജലീകരണം തടയുക, ദഹനക്കേട് കുറയ്ക്കുക എന്നിങ്ങനെ നാരങ്ങാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് നമ്മള്‍ എല്ലാവരും അറിയാവുന്നതാണ്. എന്നാല്‍ അധിക നാരങ്ങ വെള്ളം നിങ്ങള്‍ക്ക് ദോഷം ചെയ്യും.
ഉയര്‍ന്ന അസിഡിറ്റി ഉള്ള സിട്രസ് പഴങ്ങളില്‍ ഉള്‍പ്പെടുന്നതാണ് നാരങ്ങ. നാരങ്ങ ദന്തസംബന്ധമായ ഹൈപ്പര്‍സെന്‍സിറ്റിവിറ്റിയ്ക്കും പല്ല് പൊട്ടുന്നതിനും കാരണമാകും. സിട്രസ് പഴങ്ങള്‍ പലപ്പോഴും മൈഗ്രേയ്‌നും തലവേദനയും ഉണ്ടാകാന്‍ കാരണമാകുന്നു. ഇത് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന പ്രകൃതിദത്തമായ മോണോഅമിന്‍ ആയ ടൈറാമിന്‍ ഉത്പാദിപ്പിക്കുന്നതിനാലാകാം ഇത്. നിങ്ങള്‍ കടുത്ത തലവേദന അനുഭവിക്കുന്ന ഒരാളാണെങ്കില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു. സിട്രസ് പഴങ്ങളും മൈഗ്രെയിനും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ധാരാളം സിട്രസ് പഴങ്ങള്‍ കഴിക്കുന്ന ആളുകള്‍ പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്‌ലക്‌സ്, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉണ്ടാക്കുന്നു.