മുടിയെ സംബന്ധിച്ച് വളരെ കാലമായി നിലനില്‍ക്കുന്ന ഒരു മിത്താണ് മുടി ട്രിം ചെയ്യുന്നത് മുടി വേഗത്തില്‍ വളരാന്‍ സഹായിക്കുമെന്നത്. എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിയാമോ?
ഇത് മനസിലാക്കാന്‍ മുടി വളരുന്നതിന്റെ ശാസ്ത്രം അല്‍പം മനസ്സിലാക്കേണ്ടതുണ്ട്. തലയോട്ടിക്കുള്ളിലെ ഫോളിക്കിള്‍ തലത്തിലാണ് രോമവളര്‍ച്ച സംഭവിക്കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കെരാറ്റിൻ എന്ന പ്രോട്ടീന്റെ പിന്തുണയോടെ കോശങ്ങള്‍ രൂപപ്പെടുന്നു.
ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു മാസത്തില്‍ ശരാശരി അര ഇഞ്ച് വരെ മുടി നീട്ടം വെക്കും. ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് ആറ് ഇഞ്ച് നീളം. ജനിതകം, പ്രായം, ആരോഗ്യം, ഭക്ഷണക്രമം എന്നിയാണ് മുടിയുടെ വളര്‍ച്ചയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്നത്. മുടി വേരിൽ നിന്നാണ് വളരുന്നതു എന്നതു കൊണ്ടു തന്നെ ഇത്തരം ജൈവ പ്രക്രിയയെ മുടി ട്രിം ചെയ്യുന്നതു ബാധിക്കില്ലെങ്കിലും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും കാഴ്ചയ്ക്കും ഇത് സഹായകരമാണ്.
മുടി ട്രിം ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
മുടിയുടെ അറ്റം വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കും; മുടി വളരുന്നതനുസരിച്ച് മുടിയുടെ അറ്റം കനം കുറയാനും പെട്ടന്ന് പൊട്ടി പോകൽ, വീണ്ടുകീറൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും കാഴ്ചയില്‍ കനം കുറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും.
മുടിയുടെ സ്‌റ്റൈല്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു; ഇടവേളകളില്‍ ട്രിം ചെയ്യുന്നത് മുടികയറിയും ഇറങ്ങിയും വളരുന്നത് ഒഴിവാക്കി മുടി വൃത്തിയിൽ കിടക്കാൻ സഹായിക്കും.
മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യ മെച്ചപ്പെടുത്തും; മുടി പൊട്ടുന്നതിനും നിന്നും ഒഴിവാകുന്നതോടെ മുടിയുടെ ആരോഗ്യ മെച്ചപ്പെടുത്താന്‍ മുടി ട്രിം ചെയ്യുന്നത് സഹായിക്കും.
ആരോഗ്യമുള്ള മുടി വളരാന്‍
കൃത്യമായ മുടി ട്രിം ചെയ്യുക; 8 മുതല്‍ 12 ആഴ്ചകള്‍ കൂടുമ്പോള്‍ മുടി ട്രിം ചെയ്യുന്നത് മുടി പൊട്ടുന്നത് ഒഴിവാക്കാന്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താം.
ആരോഗ്യകരമായ ഭക്ഷണക്രമം; മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ബയോറ്റിന്‍, സിങ്ക്, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
മുടിയില്‍ അമിത ചൂടു തട്ടുന്നതില്‍ നിന്നും അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും മുടിയെ സംരക്ഷിക്കുക.
സ്‌കാള്‍പിന്റെ ആരോഗ്യം ശ്രദ്ധിക്കുക; ആരോഗ്യമുള്ള മുടി വളരാന്‍ സ്‌കാള്‍പ് മസാജ് പതിവായി ചെയ്യുന്നത് നല്ലതാണ്.
നിരന്തരം മുടി ട്രിം ചെയ്യുന്നത് ഒഴിവാക്കുക; നിരന്തരം മുടി ട്രിം ചെയ്യുന്നത് മുടിയുടെ നീളം കുറയ്ക്കും.