പ്രമേഹരോഗികൾക്ക് കരിക്കിൻ വെള്ളം കുടിക്കാമോ?

Written by Web Desk1

Published on:

ലോകമെമ്പാടുമുള്ള ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ പ്രത്യേകം ശ്രദ്ധ വേണം. പ്രമേഹ രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ളതും ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. അത്തരത്തിലൊരു സംശയമാണ് പ്രമേഹരോഗികൾക്ക് കരിക്കിൻ വെള്ളം അഥവാ ഇളനീര് കുടിക്കാമോ എന്നത്.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു ശീതളപാനീയമാണ് ഇളനീർ. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം​, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​ ഇളനീർ. പ്രമേഹ രോഗികള്‍ക്ക് കരിക്കിൻ വെള്ളം കുടിക്കാം എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ അമിതാ ഗാദ്രെ പറയുന്നത്. പക്ഷേ ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ഇവ കുടിക്കാവൂ. 200 മില്ലി തേങ്ങാവെള്ളത്തിൽ 40-50 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റും ഉണ്ട്. കരിക്കിൻ വെള്ളത്തിന് സമാനമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഒരു കപ്പ് ചായ/കാപ്പി പാലിൽ 40-60 കലോറിയാണ്.

കരിക്കിൻ വെള്ളത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ, പ്രോട്ടീനിന്‍റയോ കൊഴുപ്പ് സമ്പന്നമായ ഭക്ഷണത്തിന്‍റെയോ ഒപ്പം മാത്രം ഇവ കുടിക്കുന്നതാകും പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇതിനായി ഇളനീരിനൊപ്പം നിലക്കടല, ബദാം, വറുത്ത ചേന എന്നിവ കഴിക്കാം. ഇത്തരത്തില്‍ നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയാൻ സാധിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ
അമിതാ ഗാദ്രെ പറയുന്നത്.

See also  വെറും വയറ്റിൽ നെയ്യ് കഴിച്ചാൽ ;ഗുണമോ? ദോഷമോ?

Leave a Comment