ആരോഗ്യകരമായ ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് തൈര്. ദിവസവും ഉച്ച ഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്‍പ്പം തൈര് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ശരീരത്തിനും മനസിനും കൂടുതല്‍ ഉന്മേഷവും ഉണര്‍വും നല്‍കുന്നു. ഒരു പാത്രംതൈരില്‍ നിന്നും നിങ്ങള്‍ക്ക് ധാരാളം കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭിക്കുന്നു. (Benefits of Eating Yogurt Daily)
തൈരിന്റെ ഗുണഗണങ്ങള്‍ അറിയാം
പാല്‍ കുടിക്കുന്നത് കൊണ്ട് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് തൈര്. കാരണം തൈര് പാലിനേക്കാള്‍ വേഗം ദഹിക്കും.
ഒരു പാത്രം തൈരില്‍ നിന്ന് തന്നെ ധാരാളം കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കാത്സ്യം എല്ലുകളെ ദൃഢമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അത് ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. എല്ലുകള്‍ക്ക് ഉണ്ടാവുന്ന രോഗങ്ങളും ഇതിലൂടെ തടയാന്‍ കഴിയും.
തൈരില്‍ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
ചര്‍മ്മ സംരക്ഷണത്തിനും തൈര് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. തൈര് ഫേസ്പാക്കായും ഉപയോഗിക്കാവുന്നതാണ്.
ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു.
തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്ത് കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.