Friday, April 4, 2025

ഇഞ്ചി ചായയില്‍ നാരങ്ങാ നീര് കൂടി ചേര്‍ക്കൂ; അറിയാം മാറ്റങ്ങള്‍….

Must read

- Advertisement -

ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാലാണ് ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇഞ്ചി ചായയില്‍ നാരങ്ങാ നീര് കൂടി ചേര്‍ക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടും.

അത്തരത്തില്‍ ഇഞ്ചി – ലെമണ്‍ ടീയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും ഇഞ്ചി- നാരങ്ങാ ചായ കുടിക്കുന്നത് നല്ലതാണ്.

ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ലെമണ്‍ ടീ കുടിക്കുന്നത് സന്ധിവാതം, സന്ധി വേദന തുടങ്ങിയവയില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും. ഇഞ്ചി- നാരങ്ങാ ചായ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ ഗുണം ചെയ്യും. അതിനാല്‍ ഇഞ്ചി- നാരങ്ങാ ചായ പതിവായി കുടിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി- നാരങ്ങാ ചായ ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ദിവസവും ഇഞ്ചി- നാരങ്ങാ ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇവ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

See also  വരുന്നൂ …. കൊവിഡിനേക്കാൾ 100 ഇരട്ടി ഭീകരനായ പകർച്ചവ്യാധി…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article