വിജിലന്‍സിന്റെ പുതിയ മേധാവിയായി എഡിജിപി യോഗേഷ് ഗുപ്ത ചുമതലയേറ്റു. ഡയറക്ടറായിരുന്ന ടി.കെ.വിനോദ് കുമാര്‍ സ്വയം വിരമിച്ചതിനെ തുടര്‍ന്നാണു യോഗേഷ് ഗുപ്തയെ ഡയറക്ടറായി നിയമിച്ചത്. വിജിലന്‍സ് എഡിജിപിയായാണ് നിയമനം. ഇതിനൊപ്പം ഡയറക്ടറുടെ അധിക ചുമതലും നല്‍കി. നിലവില്‍ ഡിജിപി കേഡറുള്ളവര്‍ക്കാണ് ഡയറക്ടര്‍ പദവിയില്‍ പൂര്‍ണ്ണ നിയമനം നല്‍കാന്‍ കഴിയുക.
ബവ്‌റിജസ് കോര്‍പറേഷന്റെ സിഎംഡി സ്ഥാനത്തു നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്കു യോഗേഷ് എത്തിയത്. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിലും (ഇ.ഡി) സിബിഐയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടി.കെ.വിനോദ് കുമാര്‍ വിരമിച്ചതോടെ ഇദ്ദേഹത്തിനു ഡിജിപി പദവി കിട്ടിയേക്കും.
എന്നാല്‍ ബിഎസ് എഫ് ഡയറക്ടറായിരുന്ന നിതിന്‍ അഗര്‍വാളിനെ കേന്ദ്ര സര്‍ക്കാര്‍ കേരളാ കേഡറിലേക്ക് മടക്കി. അതുകൊണ്ട് യോഗേഷിന് ഡിജിപി പദവിക്കായി കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. കേരളാ കേഡറിലെ ഏറ്റവും സീനിയറാണ് നിതിന്‍ അഗര്‍വാള്‍.
ബെവ്‌കോയെ നേട്ടങ്ങളിലെത്തിച്ചാണ് യോഗേഷിന്റെ മാറ്റം. കഴിഞ്ഞ വര്‍ഷം ബെവ്കോ സര്‍വകാല റെക്കോഡായ 230 കോടി രൂപ ലാഭം നേടിയെന്നു യോഗേഷ് ഗുപ്ത പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനേക്കാള്‍ സീനിയര്‍ ആയതിനാല്‍ നിതിന്‍ അഗര്‍വാളിനെ പോലീസില്‍ നിയമിക്കില്ലെന്നും ഐഎംജി ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യതയെന്നും തനിനിറം പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന