മുണ്ടക്കൈയിലും ചൂരൽമലയിലും കെട്ടിടാവശിഷ്ട്ടങ്ങൾ മാറ്റി തെരച്ചിൽ ആരംഭിച്ചു, മരണ സംഖ്യ ഉയരും

Written by Taniniram

Published on:

മുണ്ടക്കൈയിലും ചുരല്‍മലയിലും തെരച്ചില്‍ ആരംഭിച്ചു. ഇന്നലെ പുറത്ത് കണ്ട മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. ഇനി തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളിലേക്കും മറ്റും പരിശോധന നടത്തും. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. അതുകൊണ്ട് തന്നെ മരണ സഖ്യ ഉയരും. 200ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 214 പേരെ കണാണുണ്ടെന്ന് പരാതിയുണ്ട്. ഇത് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സ്ഥലങ്ങളില്‍ മലവെള്ളവും പാറക്കല്ലുകളും ചെളിയും നിറഞ്ഞ തകര്‍ന്നും കിടക്കുന്ന വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 34 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി വരെ 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പ്രദേശത്തു കനത്ത മഴ പെയ്യുന്നതും മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാര്‍ഗം അടഞ്ഞതും പ്രതിസന്ധിയിലാണ്.

മലവെള്ളത്തില്‍ വന്നടിഞ്ഞ വന്‍മരങ്ങള്‍ക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു. 2019ല്‍ ഉരുള്‍പൊട്ടല്‍ദുരന്തമുണ്ടായ പുത്തുമലയില്‍നിന്നു 2 കിലോമീറ്റര്‍ മാത്രം അകലെയാണു ചൂരല്‍മല. ഇവിടുത്തെ ശിവക്ഷേത്രവും സ്‌കൂള്‍ കെട്ടിടവും ഒലിച്ചുപോയി. അട്ടമല, മാന്‍കുന്ന്, വെള്ളരിമല, സീതാര്‍കുണ്ട്, മാന്‍കുന്ന് പ്രദേശങ്ങളിലെല്ലാം വന്‍ നാശനഷ്ടമുണ്ട്. 135 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ ഇനിയും മരണം ഉയരുമെന്നാണ് വിലയിരുത്തല്‍.

See also  ദുരന്തഭൂമിയിൽ കാണാമറയത്ത് ഇനിയും ഇരുനൂറിലധികം പേർ, അഞ്ചാം നാൾ തെരച്ചിൽ

Leave a Comment