സംസ്ഥാനത്തെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വിഴിഞ്ഞം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും പുതുകാലത്തിന്റെ വികസന മാതൃകയാണെന്നും കമ്മിഷനിങ് നിര്‍വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. നാടിന്റെ പണം പുറത്തേക്ക് പോകുന്നത് ഒഴിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാമുന്നണിയിലെ പ്രധാനികളായ മുഖ്യമന്ത്രിയും തരൂരും വിഴിഞ്ഞത്തുണ്ടെന്നും ഈ ചടങ്ങ് പലരുടെയും ഉറക്കം കെടുത്തുമെന്നും പ്രധാനമന്ത്രി രാഹുലിനെ ലക്ഷ്യമിട്ട് പറഞ്ഞു.
ഗുജറാത്തിലുള്ളത്തിനെക്കാള്‍ വലിയ തുറമുഖമാണ് അദാനി കേരളത്തില്‍ നിര്‍മിച്ചതെന്നും മോദി പ്രശംസിച്ചു. കമ്യൂണിസ്റ്റ് മന്ത്രി സ്വകാര്യപങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് മാറിയ ഇന്ത്യയെ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നമ്മള്‍ ഇതും നേടിയെന്ന് വിഴിഞ്ഞം പദ്ധതി കമ്മിഷനിങ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
വിഴിഞ്ഞം കേരളത്തിന്റെ ദീര്‍ഘകാല സ്വപ്‌നമാണെന്നും എല്ലാരീതിയിലും അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി ഇത് മാറുകയാണെന്നും ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി മാറുകയാണെന്നും സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.