Friday, April 4, 2025

അന്ന് നിവിൻ എന്റെ കൂടെ, തെളിവുകൾ നിരത്തി വിനീത് ശ്രീനിവാസൻ

Must read

- Advertisement -

നടന്‍ നിവിന്‍ പോളിക്കെതിരേയുള്ള പീഡനാരോപണത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വനീത് പറയുന്നു. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് താന്‍ സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണെന്നും 15 ന് പുലര്‍ച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.

പതിനാലാം തിയ്യതി രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മണിയോടെ ഞങ്ങള്‍എല്ലാവരും ഒത്തുകൂടി. 8 30 ആയപ്പോള്‍ തിയേറ്ററിനകത്തെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങി. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. അതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങള്‍ ഉച്ച മൂന്ന് മണിയോടെ തീര്‍ന്നു. പിന്നീട് ക്രൗണ്‍ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇന്‍ട്രോ സീന്‍ അടക്കം അവിടെയാണ് ചിത്രീകരിച്ചത്. പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ചതിന് ശേഷമാണ് നിവിന്‍ പോയത്. അത് എളുപ്പം തെളിയിക്കാന്‍ സാധിക്കും. കാരണം ഇത്രയേറെ ആര്‍ട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാര്‍മ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിന്‍ പോയത്. അതും കേരളത്തില്‍ തന്നെയായിരുന്നു- 

See also  സിദ്ദിഖിനെതിരായ പരാതി ഗൗരവതരം; പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്; സർക്കാരിനും വിമർശനം; ഹൈക്കോടതി വിധിപ്പകർപ്പ് പുറത്ത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article