Monday, April 7, 2025

ആരോപണവുമായി നടി വിൻസി അലോഷ്യസ്; പറഞ്ഞ പണം തരാതെ പറ്റിച്ചു; പ്രതികരിച്ചാൽ ഗോസിപ് പ്രചരണം

Must read

- Advertisement -

മലയാള സിനിമാ മേഖലയില്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ വിന്‍സി അലോഷ്യസ്.ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാമേഖലയിലുളളതെന്ന് നടി ആരോപിച്ചു. തെറ്റായ കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഗോസിപ്പുകള്‍ പറഞ്ഞു പരത്തും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നത്.

സിനിമയിലെത്തിയിട്ട് അഞ്ച് വര്‍ഷമായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. തനിക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടായിട്ടില്ലെങ്കിലും പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കോണ്‍ട്രാക്ട് പോലും പല സിനിമയിലുണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയാണ് സിനിമയിലെന്നും നീ വന്നിട്ട് 5 വര്‍ഷമായിട്ടല്ലേയുളളുവെന്നുമാണ് പറഞ്ഞത്.മലയാള സിനിമയില്‍ പുരുഷ അപ്രമാദിത്വം നിലനില്‍ക്കുന്നുണ്ട്. എതിര്‍ത്ത് സംസാരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന സമീപനമുണ്ടായിട്ടുണ്ട്. ചില വിഷയങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ നീ വന്നിട്ട് 5 വര്‍ഷം ആയിട്ടേയുളളൂവെന്ന് പറഞ്ഞു.

See also  കട്ടൻ ചായയും പരിപ്പുവടയിൽ ഡിസി ബുക്ക്‌സ് കുരുക്കിൽ രവി ഡിസിയുടെ മൊഴിയെടുത്തു, കരാർ ഇല്ലെന്ന് മൊഴി നൽകിയതായി പൊലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article