ലക്ഷ്യം 2026 ലെ തിരഞ്ഞെടുപ്പോ? , തമിഴക വെട്രി കഴകം പതാക പുറത്തിറക്കി വിജയ്‌

Written by Taniniram

Published on:

തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി സൂപ്പര്‍ താരം വിജയ്. വ്യാഴാഴ്ച ചെന്നൈയില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പതാക അനാച്ഛാദനം ചെയ്തു. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകള്‍ നില്‍ക്കുന്ന ചിഹ്നവും പതാകയിലുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി ഈ മാസം അവസാനത്തോടെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസിലേക്ക് പറക്കാനിരിക്കെയാണ് സംഭവം. ടിവികെയുടെ നീക്കം. 2026 ലെ നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുളള പ്രവര്‍ത്തനങ്ങളാണ് വിജയും ടിവികെയും നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ താന്‍ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികള്‍ ചടങ്ങില്‍ പാര്‍ട്ടി പ്രതിജ്ഞ ചൊല്ലി. ”നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഞാന്‍ ഇല്ലാതാക്കും. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ആത്ഥാര്‍ഥമായി പ്രതിജ്ഞ ചെയ്യുന്നു.” – ഇതായിരുന്നു പാര്‍ട്ടി പ്രതിജ്ഞ.

Related News

Related News

Leave a Comment