Saturday, February 22, 2025

തൃശൂരിലെ ബാങ്ക് കൊളള; സിസിടിവി ദൃശ്യം കബളിപ്പിക്കാനെന്ന് പൊലീസ്: പ്രതിയ്ക്കായി തിരച്ചില്‍

Must read

കൊച്ചി :തൃശൂര്‍ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിലെ പട്ടാപ്പകല്‍ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഇന്നലെ രാത്രി അങ്കമാലിയില്‍ പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും ഇത് പൊലീസിനെ കബളിപ്പിക്കാനുള്ള ആസൂത്രണമെന്നാണ് കണ്ടെത്തല്‍. അങ്കമാലിയിലേക്ക് പോയ പ്രതി പിന്നീട് തൃശൂര്‍ ഭാഗത്തേക്ക് തന്നെ എത്തിയെന്നാണ് പൊലീസ് നിഗമനം. പ്രതി കൊച്ചിയിലേക്ക് പോകുന്നുവെന്ന ധാരണയില്‍ ഇന്നലെ രാത്രിയിലാകെ എറണാകുളം നഗരം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നു. നിലവില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജില്ലാ അതിര്‍ത്തികളിലടക്കം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി സംസ്ഥാനം വിട്ടിട്ടുണ്ടാവാമെന്ന സംശയവും പൊലീസിനുണ്ട്.

See also  ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article