തൃശൂർ പൂരവും വെടിക്കെട്ടും കെങ്കേമമാക്കണം, പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെടുന്നു ; പ്രത്യേക യോഗം വിളിച്ചു

Written by Taniniram

Published on:

കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരം അലങ്കോലമായതിനാല്‍ അടുത്ത വര്‍ഷത്തെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലക്ടറേറ്റില്‍ ഇന്ന് രാവിലെ പത്തിനാണു യോഗം. മന്ത്രിമാരായ കെ.രാജന്‍, ആര്‍.ബിന്ദു എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍, പൂരവുമായി ബന്ധപ്പെട്ട മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ങ്കെടുക്കും.

ജനങ്ങളോടു കൂടുതല്‍ സഹകരിച്ചു അടുത്തതവണ തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണു സൂചന. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കും. അടുത്ത വര്‍ഷത്തെ പൂരത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണു തൃശൂര്‍ എംപി കൂടിയായ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്.

പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന്റെ ഇടപെടലില്‍ ഇത്തവണ പൂരം അലങ്കോലമായിരുന്നു. രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. പൂരപ്പന്തലിലെ ലൈറ്റുകള്‍ അണച്ചു. വെടിക്കെട്ടും അനിശ്ചിതത്വത്തിലായി.

See also  സുരേഷ് ഗോപിയുടെ അഭിനയ മോഹം നടക്കില്ല, മന്ത്രിപദവിയിൽ ശ്രദ്ധിക്കാൻ കേന്ദ്രനിർ ദ്ദേശം; പിന്നാലെ താടി വടിച്ച് ഒറ്റക്കൊമ്പൻ ലുക്ക് ഉപേക്ഷിച്ചു

Related News

Related News

Leave a Comment