സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റിവച്ചു; അടുത്തയാഴ്ച വീണ്ടും പരിഗണിക്കും,

Written by Taniniram

Published on:

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റിവെച്ചു. അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ചോദ്യം ചെയ്യലിനോട് സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സിദ്ദിഖിന് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് വാദം അടുത്തയാഴ്ചത്തേക്ക് മാറ്റിയത്.

പരാതിയില്‍ പോലും പറയാത്ത ആരോപണങ്ങള്‍ പോലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്‍റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ച് സിദ്ദിഖ് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നു എന്നാണ് സിദ്ദിഖിന്റെ ആരോപണം. പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നതെന്ന് മറുപടി സത്യവാങ്മൂലത്തില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു.

ബലാത്സംഗ കേസില്‍ തനിക്കെതിരേ തെളിവുകളുടെ ഒരു കെട്ട് തന്നെ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ താന്‍ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അറസ്റ്റ് ചെയ്തില്ലെന്ന് മറുപടി സത്യവാങ്മൂലത്തില്‍ സിദ്ദിഖ് ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തയാഴ്ച സിദ്ദിഖിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

See also  പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു

Related News

Related News

Leave a Comment