Wednesday, April 2, 2025

സാംസ്‌കാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തെ നോക്കി പല്ലിളിക്കുന്നു, സജി ചെറിയനെതിരെ സാന്ദ്ര തോമസ്

Must read

- Advertisement -

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. ആരോപണ വിധേയനായ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന മന്ത്രിയുടെ പ്രതികരണം അപലപനീയമാണെന്നും മന്ത്രിയുടെ സ്ത്രീ വിരുദ്ധതയാണ് പുറത്തുവരുന്നതെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സാന്ദ്രാതോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

*സാംസകാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തിനോട് നോക്കി പല്ലിളിക്കുന്നു.*

ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ് . സാംസ്ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുന്ധതയാണ് അദ്ധേഹത്തിൻ്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്.

ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ രാജി വെക്കുക .

See also  കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article