Friday, April 4, 2025

ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ സ്ഥാനത്ത് നിന്നും അജിത് കുമാർ തെറിച്ചു; പുതിയ ചുമതല എസ് ശ്രീജിത്തിന്

Must read

- Advertisement -

തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയിതിന് പിന്നാലെ എഡിജിപി അജിത്കുമാറിന് വീണ്ടും തിരിച്ചടി. ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്താണ് പുതിയ കോര്‍ഡിനേറ്റര്‍. ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കുള്ളത്.

നേരത്തെ നടന്ന ശബരിമല അവലോകന യോഗത്തില്‍ നിന്നും അജിത് കുമാറിനെ മാറ്റിനിര്‍ത്തിയിരുന്നു. ശ്രീജിത്ത് മുമ്പും ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വീണ്ടും കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് നിയമിച്ചത്. അജിത്തിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നേരത്തെ നീക്കിയിരുന്നു. ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ഇത്.ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട ഇടപെടല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയര്‍ന്നിരുന്നത്.

See also  ശബരിമലയിലെ നാളത്തെ ചടങ്ങുകൾ.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article