Sunday, April 6, 2025

പ്രസവിച്ച ശേഷം കുഞ്ഞിനെ പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാതെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് കൊന്ന രേഷ്മയ്ക്ക് 10 വർഷം തടവും 50000 രൂപ പിഴ ശിക്ഷയും

Must read

- Advertisement -

കൊല്ലം: പ്രസവിച്ച ശേഷം കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ച കേസില്‍ അമ്മയ്ക്ക് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിളവീട്ടില്‍ രേഷ്മ(25)യെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി.എന്‍.വിനോദ് ശിക്ഷിച്ചത്. നേരത്തെ കേസില്‍ രേഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 പാര്‍ട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാ കുറ്റവുമാണ് ചുമത്തിയത്. പത്തുവര്‍ഷത്തോളം കഠിനതടവ് ലഭിക്കാവുന്നതാണ് നരഹത്യാകുറ്റം. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രേഷ്മയെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്കയച്ചു. വിധി കേള്‍ക്കാന്‍ ബന്ധുക്കള്‍ എത്തിയിരുന്നു.

2021 ജനുവരി അഞ്ചിന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. രേഷ്മ ബാത്ത് റൂമില്‍ കയറി പ്രസവിച്ച ശേഷം കുഞ്ഞിനെ ് പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാതെ, രേഷ്മയുടെ വീടിന്റെ പിന്നിലെ റബ്ബര്‍തോട്ടത്തിലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുക ആയിരുന്നു. ആണ്‍കുഞ്ഞായിരുന്നു ഇത്. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന കുഞ്ഞിനെ കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം എസ്.എ.ടി.യിലുമെത്തിച്ചെങ്കിലും മരിച്ചു. ഡി.എന്‍.എ. പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിയുന്നത്.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 31 സാക്ഷികളെ വിസ്തരിച്ചു. 66 രേഖകള്‍ ഹാജരാക്കി. പ്രതിയുടെ അമ്മ ഗീതയും ഭര്‍ത്താവിന്റെ അമ്മ ഗിരിജകുമാരിയും മറ്റ് അയല്‍ക്കാരായ സാക്ഷികളും കൂറുമാറിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന പ്രതിയുടെ ഭര്‍ത്താവ് വിഷ്ണു പിന്നീട് കോടതിയില്‍ പ്രതിഭാഗം സാക്ഷിയായി. നവജാതശിശുവിന്റെ മാതാപിതാക്കളാണ് പ്രതിയും ഭര്‍ത്താവായ വിഷ്ണുവും എന്നു കണ്ടെത്തിയ ഡി.എന്‍.എ. ഫലം കോടതി അംഗീകരിക്കുകയായിരുന്നു.

പാരിപ്പള്ളി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എ.അല്‍ജബാര്‍, ടി.സതികുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍.അനീസ, എസ്.രൂപേഷ് രാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിസിന്‍ ജി.മുണ്ടയ്ക്കലും ഡി.ഷൈന്‍ദേവും ഹാജരായി. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മഞ്ചുഷ പ്രോസിക്യൂഷന്‍ സഹായിയായി.

See also  ഇഞ്ചോടിഞ്ച് പോരാടി കമലയും ട്രംപും; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി അഞ്ചു നാൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article