പ്രിന്റിംഗ് ഒഴിവാക്കും, ലൈസൻസും ആർ സി ബുക്കും ഡിജിറ്റലാക്കാൻ എംവിഡി; രേഖകൾ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്‌തെടുക്കാം

Written by Taniniram

Published on:

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസൻസും ആർസി ബുക്കും ഡിജിറ്റലാക്കി നൽകാൻ എംവിഡി. ഇതിനായി ഇവ പ്രിന്റ് ചെയ്ത് നൽകുന്നത് നിർത്തലാക്കാനുള്ള നീക്കവുമായി എംവിഡി.ലൈസൻസും ആർസി ബുക്കും പരിവാഹൻ സൈറ്റ് വഴിയാണ് ഡിജിറ്റലായി നൽകാൻ തീരുമാനിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി പ്രിന്റിംഗ് നിർത്തലാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെയും രണ്ടാം ഘട്ടത്തിൽ ആർസി ബുക്കിന്റെയും പ്രിന്റിംഗ് നിർത്തലാക്കും. ഇതോടെ വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഡിജിറ്റലാവുന്ന നാലാമത്തെ സംസ്ഥാനമായി മാറും കേരളം.

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടിയെന്ന് ഗതാഗത കമ്മിഷണർ വ്യക്തമാക്കി.

ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസായി മിനിട്ടുകൾക്കകം തന്നെ ലൈസൻസ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനാവും. മുൻപ് തപാൽ മാർഗം ലഭിച്ചിരുന്നതിനാൽ ഇവ ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി രണ്ടുമാസം കഴിഞ്ഞാണ് ലൈസൻസ് ലഭിക്കുന്നത്. മൂന്നുമാസത്തോളം കഴിഞ്ഞാണ് ആർസി ബുക്ക് ലഭിക്കുന്നത്.

Related News

Related News

Leave a Comment