മലപ്പുറം: തൃണമൂല്‍ ദേശീയ നേതാക്കളായ മഹുവ മൊയ്ത്രയും ഡെറിക് ഒബ്രിയാനും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പിവി അന്‍വറിനൊപ്പമെത്തി സന്ദര്‍ശിച്ചു. യുഡിഎഫ് പ്രവേശനം ലക്ഷ്യമിടുന്ന അന്‍വറിന്റെ നിര്‍ണായക നീക്കമാണിത്. . തൃണമൂല്‍ നേതാക്കള്‍ സാദിഖലി തങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. ഈ മാസം 27-ന് യു.ഡി.എഫ്. യോഗം നടക്കുന്ന സാഹചര്യത്തില്‍ അന്‍വറിന്റെയും തൃണമൂലിന്റെയും മുന്നണി പ്രവേശം ചര്‍ച്ച ആയതായാണ് വിവരം.
തൃണമൂല്‍ എം.പിമാര്‍ കേരളത്തില്‍ അവരുടെ പാര്‍ട്ടി പരിപാടിക്കായി വന്നതായിരുന്നു. മലപ്പുറത്തെത്തിയപ്പോള്‍ പാണക്കാട് എത്താന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം.’ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും സൗഹൃദ സന്ദര്‍ശനമായിരുന്നെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.