ഹോക്കി ഇതിഹാസ താരം പി ആർ ശ്രീജേഷിനോട് അനാദരവോ ? , സ്വീകരണ ചടങ്ങ് സർക്കാർ മാറ്റിവെച്ചു;ആദരവ് ഏറ്റുവാങ്ങാൻ ശ്രീജേഷ് കുടുംബ സമ്മേതം തിരുവനന്തപുരത്ത് എത്തിയിരുന്നു

Written by Taniniram

Published on:

തിരുവനന്തപുരം: ഹോക്കിയിലെ ഇന്ത്യയെ അഭിമാന താരം ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആദാരവെന്ന് പരാതി. കായിക-വിദ്യാഭ്യാസ മന്ത്രിമാര്‍ തമ്മിലുള്ള പോരിനെത്തുടര്‍ന്നാണ് നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദാക്കിയ്യെന്നാണ് സൂചന. കായിക വകുപ്പ് മന്ത്രിയുടെ പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണം റദ്ദാക്കിയത്. കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് പരിപാടി മാറ്റിയ കാര്യം ശ്രീജേഷിനെ അറിയിച്ചത്. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പരിപാടി റദ്ദാക്കന്‍ കാരണം.

പാരീസ് ഒളിമ്പിക്സില്‍ മേഡല്‍ നേട്ടവുമായി രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ പിആര്‍ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പാണ് സ്വീകരണം ഒരുക്കിയത്. ലക്ഷങ്ങള്‍ മുടക്കി തിരുവനന്തപുരം നഗരത്തില്‍ നിറയെ ബാനറുകളും ഉയര്‍ത്തി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയം വരെ ഘോഷയാത്ര നടത്തി വമ്പന്‍ സ്വീകരണമായിരുന്നു ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രി ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങിനെക്കുറിച്ച് വിദ്യാഭ്യാസ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനാണ് ശ്രീജേഷ്. ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലാണ് ജോലി. അതുകൊണ്ടാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വമ്പന്‍ സ്വീകരണത്തിന് പദ്ധതിയിട്ടത്. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സ് മെഡില്‍ നേടിയ ശ്രീജേഷിനെ വിദ്യാഭ്യാസ വകുപ്പ് അഭിമാനമായി കരുതി.

പിന്നാലെ പരാതിയുമായി കായികമന്ത്രി മുഖ്യമന്ത്രിയെ സമീപിച്ചു. കായിക വകുപ്പാണ് ആദ്യം സ്വീകരണം നല്‍കേണ്ടതെന്നാണ് വാദം. ഇന്ന് സ്വീകരണം നടത്താനായിരുന്നു കായികവകുപ്പ് നീക്കം. പക്ഷെ മുഖ്യമന്ത്രിയുടെ ഡേറ്റ് കിട്ടിയില്ല. ഇതിനിടെയാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരണത്തിന് നടപടി തുടങ്ങിയത്. കായികമന്ത്രി പരാതിപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും പരിപാടി റദ്ദ് ചെയ്യാന്‍ അറിയിപ്പെത്തിയത്.

Leave a Comment