പഹല്‍ഗാം ഭീകരാക്രമണത്തിന് സിന്തൂര്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംയുക്ത സൈനിക തിരിച്ചടിയാണ് ഇന്നലെ നടന്നത്. പുലര്‍ച്ചെ 1.05നും 1.30 നുമിടയില്‍ നടന്ന ആക്രമണത്തില്‍ പാകിസ്താനിലും പാക് അധീന കശ്മീരിലും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ആസൂത്രിതമായി നടത്തിയത്.
കരസേന, വ്യോമസേന, നാവികസേന – മൂന്ന് സേനകളും സംയുക്തമായി പങ്കെടുത്തു; മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് 24 പ്രിസിഷന്‍ സ്‌ട്രൈക്കുകള്‍ നടന്നു. പ്രധാനമായും ലഷ്‌കര്‍-എ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ ആസ്ഥാനങ്ങളാണ് ലക്ഷ്യമിട്ടത്.
70-90 ഭീകരര്‍ കൊല്ലപ്പെട്ടു, 60-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.പാക് സൈനിക കേന്ദ്രങ്ങള്‍ അല്ല, ഭീകര കേന്ദ്രങ്ങളാണ് മാത്രം ആക്രമിച്ചത്; സാധാരണ പൗരന്‍മാര്‍ക്കും സൈനിക സ്ഥാപനങ്ങള്‍ക്കും കേടുപാടൊന്നുമില്ല. പുലര്‍ച്ചെ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തല്‍സമയം ഓപ്പറേഷന്‍ നിരീക്ഷിച്ചു. സ്‌കാല്‍പ് (SCALP) മിസൈലുകള്‍, ഹാമര്‍ ബോംബുകള്‍, ലോയിറ്ററിംഗ് മ്യൂണിഷന്‍സ് എന്നിവ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. ആക്രമണത്തില്‍ കൊടും ഭീകരന്‍ മസൂദ് അസ്ഹറിന്റെ സഹോദരിയും കുടുംബവും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ജമ്മു-കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു; വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി