തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. 96 വയസായിരുന്നു. പാറശാലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാട് പ്രമേയമാക്കി മലയാള ഭാഷയില്‍ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്.
ഒക്ടോബര്‍ 15 നാണ് പാറശ്ശാല ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു പ്രേംനസീറിന്റെ ആദ്യനായികയെന്ന നിലയിലാണ് അവര്‍ ചലച്ചിത്രലോകത്ത് കൂടുതലായി അറിയപ്പെടുന്നത്.
1955ല്‍ പി. രാമദാസ് സംവിധാനം ചെയ്ത ന്യൂസ്പേപ്പര്‍ ബോയ് എന്ന ചിത്രത്തിലെ കല്ല്യാണിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചു. പരേതനായ ചന്ദ്രശേഖരമേനോനാണ് ഭര്‍ത്താവ്, മക്കളില്ലായിരുന്നു