മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് ഉച്ചയ്ക്കാകും മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം. ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ പ്രതികരണത്തിന് എത്തുന്നത്.
കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിന് ശേഷമായിരിക്കും മോഹന്‍ലാല്‍ പ്രതികരിക്കുക. സ്വാഭാവികമായി ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ ലാലിന് മറുപടി പറയേണ്ടി വരും. വൈകിട്ട മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹന്‍ലാല്‍ വേദി പങ്കിടുന്നുണ്ട്. അതിന് മുമ്പ് തന്നെ മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നുവെന്നതും ശ്രദ്ധേയമാണ്.