Wednesday, April 2, 2025

വയനാട് ദുരന്തം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി മോഹൻലാൽ

Must read

- Advertisement -

വയനാട് ഉരുള്‍പൊട്ടലില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേര്‍ ധനസഹായവുമായി എത്തുകയാണ്. സൂപ്പര്‍ താരം മോഹന്‍ലാല്‍. 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വയനാട് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഓരോ വ്യക്തിയെയും അഭിനന്ദിച്ചും സമൂഹ മാധ്യമങ്ങളില്‍ വൈകാരിക കുറിപ്പും താരം പങ്കുവച്ചിരുന്നു.

ഇതിന് മുന്‍പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തവരാണ് നമ്മള്‍ മലയാളികളെന്ന് മോഹന്‍ലാല്‍ കുറിച്ചു. അപകടം പതിയിരിക്കുന്ന ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയ സേനാംഗങ്ങള്‍, പൊലീസ്, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെയുളള എല്ലാവര്‍ക്കും താരം തന്റെ കുറിപ്പിലൂടെ അഭിനന്ദനവും അറിയിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തകരുടെ അര്‍പ്പണമനോഭാവത്തിന് ബിഗ് സല്യൂട്ട് എന്നും താരം കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ കുറിപ്പ് പങ്കുവച്ചത്.

See also  ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ വെട്ടിമാറ്റിയ ഭാഗങ്ങൾ ഇന്നും പുറത്ത് വരില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article