തിരുവനന്തപുരത്ത്് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തത്കാലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ നിന്ന് പഠിക്കും. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന കുട്ടി താത്പര്യം കാണിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. കുട്ടിയുടെ പൂര്‍ണ സംരക്ഷണം സി.ഡബ്ല്യു.സി ഏറ്റെടുക്കും.
അമ്മ വീട്ടില്‍ ജോലി ചെയ്യിപ്പിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ട്രെയിനില്‍ ഒരാള്‍ ബിരിയാണി വാങ്ങി നല്‍കിയെന്നും പെണ്‍കുട്ടി അധികൃതരെ അറിയിച്ചിരുന്നു. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും, അതിനുശേഷം മാത്രമേ മാതാപിതാക്കള്‍ക്ക് ഒപ്പം വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും സി.ഡബ്ല്യു.സി അറിയിച്ചു. കുടുംബത്തെ സഹായിക്കുമെന്നും സി.ഡബ്ല്യു.സി ഉറപ്പ് നല്‍കി.
അതിഥി തൊഴിലാളിയായ അന്‍വര്‍ ഹുസൈനാണ് പെണ്‍കുട്ടിയുടെ പിതാവ്. പെണ്‍കുട്ടി കണിയാപുരം മുസ്ലീം ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരിയുമായി വഴക്കിട്ടതിന് കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്.