Tuesday, May 6, 2025

ഒരു ചാനല്‍ ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകര്‍ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്; വേടനെ സത്യത്തില്‍ അറിഞ്ഞുകൂടെന്ന് എംജി ശ്രീകുമാര്‍

Must read

- Advertisement -

റാപ്പര്‍ വേടനെ അറിയില്ലെന്ന പറഞ്ഞ് പുലിവാല് പിടിച്ച നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ വിശദീകരണവുമായി ഗായകന്‍ എംജി ശ്രീകുമാര്‍. താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതില്‍ വിഷമമുണ്ടെന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു. ഗാനരചയിതാവായ മൃദുലാ ദേവി എസിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കമന്റിടുകയായിരുന്നു എം.ജി

ഞാന്‍ എംജി,ഒരു ചാനല്‍ എന്നെ വിളിച്ച് ലഹരി ഉപയോഗിച്ച് കൊണ്ട് ഗായകര്‍ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതില്‍ വിഷമം ഉണ്ട്. വേടനെ (ഹിരണ്‍ ദാസ് മുരളി) എനിക്ക് സത്യത്തില്‍ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ്ബുക്കില്‍ ചില ഭാഗങ്ങള്‍ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകന്‍. നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാന്‍ഡിനും എല്ലാ നന്മകളും നേരുന്നു.സ്‌നേഹപൂര്‍വ്വം. എം ജി’

See also  ക്വാക്കര്‍ ഓട്സില്‍ വിഷാംശം; ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിച്ച് കമ്പനി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article