മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി

Written by Taniniram

Published on:

കൊച്ചി: വിവാദമായ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരേ അതിജീവിത നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നായിരുന്നു അതിജീവിതയുടെ വാദം.

ജസ്റ്റീസ് സി.എസ്.ഡയസാണ് ഹര്‍ജി പരിഗണിച്ചത്. ഈ ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും പ്രധാന ഹര്‍ജിയുമായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചുവെന്നാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, മെമ്മറി കാര്‍ഡ് ആര്, എന്തിന് പരിശോധിച്ചുവെന്ന് കണ്ടെത്തണമെന്ന് ഉത്തരവിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. രണ്ട് കോടതി ജീവനക്കാരും അങ്കമാലി മുന്‍ മജിസ്‌ട്രേറ്റുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ തെളിവുകള്‍ ഹാജരാക്കാനോ കസ്റ്റഡിയില്‍ എടുക്കാനോ നടപടികള്‍ക്ക് നിര്‍ദേശം നല്‍കാനോ അന്വേഷണം നടത്തിയ ജഡ്ജി തയാറായില്ല. ഈ സാഹചര്യത്തിലാണ് അതിജീവിത ഉപഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

See also  സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ നീക്കം ; ഫോണുകൾ സ്വിച്ച് ഓഫ്, വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ ; ഇറക്കി

Related News

Related News

Leave a Comment